Monday December 05, 2016
Latest Updates

ഇന്ത്യയില്‍ ഒരു ദിവസം 92 സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നു

ഇന്ത്യയില്‍ ഒരു ദിവസം 92 സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒരു ദിവസം ശരാശരി 92 സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നതായി റിപ്പോര്‍ട്ട്. നാഷണല്‍ െ്രെകം റെക്കോര്‍ഡ് ബ്യൂറോയാണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്. ഓരോ വര്‍ഷവും ഇന്ത്യയില്‍ ബലാത്സംഗത്തിന്റെ എണ്ണം വര്‍ദ്ധിക്കുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2012 ല്‍ 24923 ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍.

2013 ല്‍ ഇത് 33707 ആയി വര്‍ദ്ധിച്ചു. പീഡനത്തിന് ഇരയായ 15553 പേരും 18 നും 30 നും ഇടയ്ക്ക് പ്രായമുള്ളവരാണ്. ഏറെ വിവാദമായ ഡല്‍ഹി പീഡനത്തിന് ശേഷവും തലസ്ഥാന നഗരിയിലെ പീഡനങ്ങളുടെ എണ്ണത്തില്‍ കുറവില്ല. 2013 ല്‍ ഡല്‍ഹിയില്‍ മാത്രം 1636 ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2012 ല്‍ ഇത് 706 ആയിരുന്നു.

ഡല്‍ഹിയില്‍ ഒരു ദിവസം ശരാശരി നാല് ബലാത്സംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. മുംബൈയില്‍ കഴിഞ്ഞ വര്‍ഷം 391 ബലാത്സംഗങ്ങളും ജെയ്പ്പൂര്‍, പൂനെ എന്നിവടങ്ങളില്‍ 71 ബലാത്സംഗങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

Scroll To Top