Saturday December 03, 2016
Latest Updates

ഇന്ത്യയില്‍ ഏറ്റവുമധികം കടബാധ്യത മലയാളികള്‍ക്ക്

ഇന്ത്യയില്‍ ഏറ്റവുമധികം കടബാധ്യത മലയാളികള്‍ക്ക്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവുമധികം കടബാധ്യത മലയാളികള്‍ക്ക്. സംസ്ഥാനത്ത് നഗര ഗ്രാമീണ മേഖലകളില്‍ പകുതിയോളം കുടുബങ്ങള്‍ കട ബാധ്യതയിലാണന്ന് കേന്ദ്ര സര്‍ക്കാര്‍ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഗ്രാമപ്രദേശങ്ങളില്‍ ഒരു കുടുംബത്തിന്റെ ശരാശരി കടം 1,47,402 രൂപയും നഗരമേഖലയില്‍ 1,74,320 രൂപയുമാണ്.

ബാങ്കുകളില്‍ തിരിച്ചടയ്ക്കാനുള്ള കടം കൂടി ചേര്‍ക്കുമ്പോള്‍ ഗ്രാമീണ മേഖലയിലെ ഒരു കുടുംബത്തിന്റെ ശരാശരി കടബാധ്യത 2,97,752 രൂപയും നഗരത്തില്‍ 3,71,277 രൂപയും വരും. നഗരങ്ങളില്‍ 46.95 ശതമാനവും ഗ്രാമങ്ങളില്‍ 49.50 ശതമാനവും കുടുംബങ്ങള്‍ക്ക് കടമുണ്ട്. നാഷണല്‍ സാമ്പിള്‍ സര്‍വേ ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.

സാമ്പത്തിക, വായ്പ, ബാങ്കിങ് നയങ്ങള്‍ രൂപീകരിക്കുന്നതിന് സര്‍ക്കാര്‍ നടത്തുന്ന സര്‍വേയാണ് ഇത്. ഓരോ പത്ത് വര്‍ഷം കൂടുമ്പോഴാണ് ഈ സര്‍വേ നടത്തുന്നത്. 2012 ജൂണ്‍ 30 അടിസ്ഥാനമാക്കിയാണ് പുതിയ പഠനം നടത്തിയത്.

Scroll To Top