Thursday December 08, 2016
Latest Updates

ഇന്ത്യയില്‍ എബോള സ്ഥിരീകരിച്ചു; രോഗബാധ ലൈബീരിയയില്‍ നിന്ന് എത്തിയ യുവാവിന്

ഇന്ത്യയില്‍ എബോള സ്ഥിരീകരിച്ചു; രോഗബാധ ലൈബീരിയയില്‍ നിന്ന് എത്തിയ യുവാവിന്

ന്യൂഡല്‍ഹി: ആഫ്രിക്കയില്‍ മരണം വിതച്ച എബോള ഇന്ത്യയിലേക്കും. ലൈബീരിയയില്‍ നിന്നു മടങ്ങിയെത്തിയ ഇന്ത്യക്കാരന് എബോള സ്ഥിരീകരിച്ചു. ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് നടത്തിയ പ്രത്യേക വൈദ്യപരിശോധനയിലാണ് ഇയാള്‍ക്ക് എബോള സ്ഥിരീകരിച്ചത്. 26 കാരനായ യുവാവിനാണ് എബോള ബാധിച്ചത്. മറ്റ് വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.ഇയാളെ പ്രത്യേക ഐസോലെഷന്‍ വാര്‍ഡില്‍ നിരീക്ഷിച്ചുവരികയാണ്. ഈ മാസം 10 നാണ് ഇയാള്‍ ഇന്ത്യയിലെത്തിയതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ആഫ്രിക്കയില്‍ ഇയാള്‍ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചതിനാല്‍ ആശങ്ക വേണ്ടന്നാണ് കേന്ദ്രം വിശദീകരിക്കുന്നത്. എബോള പ്രതിരോധ മരുന്നുകള്‍ കഴിച്ച ശേഷവും ശാരീരികദ്രവങ്ങളില്‍ എബോള രോഗാണു നിലനില്‍ക്കാന്‍ സാധ്യതയുണ്ട്. ഇതാണ് ആശങ്ക ഉയര്‍ത്തുന്നത്. ഇയാളുടെ ബീജത്തില്‍ നിന്നാണ് എബോള രോഗാണു കണ്ടെത്തിയത്. അതുകൊണ്ട് തന്നെ ലൈംഗിക ബന്ധത്തിലൂടെ രോഗം പകരാന്‍ സാധ്യതയുണ്ട്.

രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്ത് ഇയാളെ 90 ദിവസം നിരീക്ഷണത്തിലാക്കാനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. അതേസമയം ഇയാളുടെ ഇയാളുടെ രക്ത പരിശോധനയില്‍ രോഗാണു കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് തന്നെ പൂര്ന്ന രോഗവിമുക്തി നേടാനാകുമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതീക്ഷ.

Scroll To Top