Saturday December 10, 2016
Latest Updates

ഇന്ത്യയില്‍ എബോള രോഗമില്ലെന്ന് സ്ഥിരീകരണം

ഇന്ത്യയില്‍ എബോള രോഗമില്ലെന്ന് സ്ഥിരീകരണം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ എബോള രോഗമില്ലെന്ന് സ്ഥിരീകരിച്ചു. എബോള രോഗ ബാധയെന്ന സംശയത്തെ തുടര്‍ന്ന് ചെന്നൈയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആളെ വിട്ടയച്ചതോടെയാണ് ഇന്ത്യയില്‍ എബോള ഭീഷണി ഇല്ലെന്നു സ്ഥിരീകരിച്ചത്. 9ന് രാത്രി ഗിനിയയില്‍ നിന്ന് എത്തിയ തേനി സ്വദേശിയായ പാര്‍ത്ഥിപനെയാണ് എബോള ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇയാള്‍ക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചതോടെ ഇന്ത്യയില്‍ രോഗഭീഷണിയില്ലെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

ആഗോളതലത്തില്‍ ഭീതിയുണര്‍ത്തുന്ന എബോള വൈറസ് ഇതുവരെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രോഗഭീഷണി ചെറുക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം കര്‍ശന മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും രോഗം ട്രാക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ 24 മണിക്കൂര്‍ എബോള അടിയന്തിര ഹെല്‍പ്പ്‌ലൈന്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

Scroll To Top