Saturday December 10, 2016
Latest Updates

ഇന്ത്യയില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ് 

ഇന്ത്യയില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ് 

ഡല്‍ഹി: ഇന്ത്യയില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് ബ്രിട്ടന്റെ മുന്നറിയിപ്പ്. ഭീകരസംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്നും ബ്രിട്ടന്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യ – യുകെ ഭീകരവാദ വിരുദ്ധ സമ്മേളനത്തില്‍ വച്ചാണ് ഇവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

പെഷാവറില്‍ സൈനിക സ്‌കൂളിനു നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നല്ലത്, ചീത്ത എന്ന് ഭീകരരെ വേര്‍തിരിക്കരുതെന്നു പാക്കിസ്ഥാനോട് നിര്‍ദേശിക്കണമെന്നും ഇന്ത്യ, ബ്രിട്ടനോട് ആവശ്യപ്പെട്ടു. പാക്കിസ്ഥാനിലെ ഭീകരസംഘടനകളുടെ വളര്‍ച്ച കൂടുന്നതിന്റെ കാരണം വ്യക്തമാക്കണമെന്നും പറഞ്ഞിരുന്നു. ലഷ്‌കറെ തയിബയില്‍ നിന്നുള്ള ആക്രമണസാധ്യത നിലനില്‍ക്കുന്നുണ്ട്.

ഇക്കാര്യം ബ്രിട്ടന്‍ ധരിപ്പിച്ചിട്ടുണ്ട്. ഐഎസില്‍ നിന്നുള്ള ആക്രമണത്തിന് സാധ്യതയുണ്ടെന്നും അവര്‍ അറിയിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചു ഇന്ത്യയിലുടനീളം ഭീകരാക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്പും സൂചനകള്‍ നല്കിയിരുന്നു.പ്രധാന നഗരങ്ങളിലെല്ലാം സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

Scroll To Top