Tuesday December 06, 2016
Latest Updates

ഇന്ത്യയില്‍ അടുത്ത വര്‍ഷം മുതല്‍ പ്ലാസ്റ്റിക് നോട്ടുകള്‍

ഇന്ത്യയില്‍ അടുത്ത വര്‍ഷം മുതല്‍ പ്ലാസ്റ്റിക് നോട്ടുകള്‍

മുംബൈ: ഇന്ത്യയില്‍ അടുത്ത വര്‍ഷം മുതല്‍ പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കും. വിദേശ രാജ്യങ്ങളില്‍ പ്ലാസ്റ്റിക് നോട്ടുകളുണ്ട്. ഇവ കീറുകയോ ചെളിപിടിക്കുകയോ ചെയ്യില്ലെന്നതാണ് പ്രത്യേകത. പേപ്പര്‍ നോട്ടുകള്‍ക്ക് പകരം പ്ലാസ്റ്റിക് നോട്ടുകള്‍ അവതരിപ്പിക്കുന്നതിലൂടെ നോട്ടിന്റെ ആയുസ് കൂട്ടാന്‍ സാധിക്കുമെന്നതിനാല്‍ വിദേശ രാജ്യങ്ങളെ മാതൃകയാക്കി ഇന്ത്യയില്‍ അടുത്ത വര്‍ഷം മുതല്‍ പ്ലാസ്റ്റിക് നോട്ടുകള്‍ ഇറക്കാന്‍ ആലോചിക്കുന്നതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ അറിയിച്ചു. 

നിലവില്‍ ഇന്ത്യയില്‍ കൊച്ചി ഉള്‍പ്പെടെ 5 നഗരങ്ങളില്‍ പ്ലാസ്റ്റിക് നോട്ടുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കിയിട്ടുണ്ട്. കൊച്ചിയെക്കുടാതെ, മൈസൂര്‍, ജെയ്പ്പൂര്‍, ഭുവനേശ്വര്‍, ഷിംല എന്നിവിടങ്ങളിലാണ് പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 5, 10, 20 രൂപാ നോട്ടുകളാകും പ്ലാസ്റ്റിക്കില്‍ പുറത്തിറക്കുക. പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാനുള്ള ടെന്‍ഡര്‍ കഴിഞ്ഞ ജനുവരിയിലാണ് റിസര്‍വ് ബാങ്കിന് ലഭിച്ചത്.

Scroll To Top