Wednesday December 07, 2016
Latest Updates

ഇന്ത്യയിലെ വികലാംഗര്‍ക്ക് 3.4 മില്ല്യന്‍ യൂറോയുടെ ഐറിഷ് സഹായം

ഇന്ത്യയിലെ വികലാംഗര്‍ക്ക് 3.4 മില്ല്യന്‍  യൂറോയുടെ ഐറിഷ് സഹായം

തിരുനെല്‍വേലി: ഇന്ത്യയിലെ വികലാംഗര്‍ക്ക് 3.4 മില്യന്‍ യൂറോയുടെ ഐറിഷ് ധനസഹായം. അയര്‍ലണ്ടിലെ ചാരിറ്റി സംഘടനയായ ഗോര്‍ട്ടയാണ് ഇന്ത്യയിലെ വികലാംഘര്‍ക്ക് സഹായവുമായി രംഗത്ത് വന്നത്. മാനസികവും ശാരീരികവുമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് സംഘടന സഹായം ചെയ്യും. സംഘടനയുടെ ഒരു സെന്റര്‍ തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ ആരംഭിച്ചു. അംഗവൈകല്യം മൂലം വിദ്യാഭ്യാസം പോലും മുടങ്ങിയിരിക്കുന്ന ധാരാളം പേര്‍ക്ക് സഹായകമാണ് സംഘടനയുടെ പ്രവര്‍ത്തനം.

കൈകാലുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് കൃത്രിമ കയ്യും കാലുകളും നല്കുക, മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ പരിചരിക്കുക തുടങ്ങിയവയാണ് സംഘടനയുടെ ലക്ഷ്യങ്ങള്‍. തമിഴ്‌നാട്ടില്‍ ഇത് ആദ്യമായാണ് സ്‌കാഡ്  ഗോര്‍ട്ട പോലെയൊരു സംഘടന സ്ഥാപിതമാകുന്നതെന്ന് അധികൃതര്‍ പറഞ്ഞു. വിവിധ വൈകല്യങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് സ്പീച്ച് തെറാപ്പി, ഫിസിയോതെറാപ്പി, പ്ലേ തെറാപ്പി, ഹൈഡ്രോ തെറാപ്പി തുടങ്ങിയ വിവിധ തരാം ചികിത്സകളാണ് നല്കുന്നത്. തമിഴ്‌നാട്ടിലെ ഈ സെന്ററില്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് പ്രോഗ്രാമും നടത്തുന്നുണ്ട്. gorta2

ബുധനാഴ്ചയാണ് സെന്റര്‍ ഉദ്ഘാടനം ചെയ്തത്. ശാരീരിക വൈകല്യമുള്ള 40,000 പേര്‍ക്ക് സംഘടനയുടെ സഹായം ലഭിക്കുമെന്നാണ് കണക്ക്. തമിഴ്‌നാട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്‌കാഡ് എന്ന സന്നദ്ധ സംഘടനയുമായി യോജിച്ചാണ് ഗോര്‍ട്ട പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ ശാരീരിക വൈകല്യം അനുഭവിക്കുന്നവര്‍ക്ക് സഹായം ചെയ്യാന്‍ സന്മനസ് കാണിച്ച ഐറിഷ് ജനതയ്ക്ക് നന്ദി പറയുന്നതായി സ്‌കാഡ് സ്ഥാപകാന്‍ ക്ലീറ്റസ് ബാബു പറഞ്ഞു.

Scroll To Top