Friday December 09, 2016
Latest Updates

ഇന്ത്യയിലെ ബാങ്കുകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ഇനി ഇഷ്ടമുള്ള സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍

ഇന്ത്യയിലെ ബാങ്കുകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ഇനി ഇഷ്ടമുള്ള സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ ബാങ്കുകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ഇനി ഇഷ്ടമുള്ള സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍. വനിതാ സൌഹൃദ സ്ഥലമാറ്റ നയമുണ്ടാക്കാന്‍ ബാങ്കുകളോട് ധനമന്ത്രാലയം ആവശ്യപ്പെട്ടതിന്‍ പ്രകാരമാണ് ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തേയ്ക്ക് ട്രാന്‍സ്ഫര്‍ കിട്ടാന്‍ സാധ്യത തെളിയുന്നത്.

വനിതാ ജീവനക്കാരുടെ പ്രയാസങ്ങളും ബുദ്ധിമുട്ടും കുറയ്ക്കുന്ന തരത്തില്‍ സ്ഥലമാറ്റ, നിയമനനയങ്ങള്‍ രൂപവത്ക്കരിക്കാനാണ് ധനകാര്യ സേവന വകുപ്പ് പൊതുമേഖലാ ബാങ്കുകളോട് ആവശ്യപ്പെട്ടത്. ഭര്‍ത്താവ് ജോലിചെയ്യുന്ന സ്ഥലത്തോ രക്ഷിതാക്കളുടെ അടുത്തേക്കോ വനിതകള്‍ക്ക് സ്ഥലം മാറ്റം നല്‍കാന്‍ സഹായിക്കുന്നതിനാണിത്. വിവാഹം കഴിഞ്ഞ സ്ത്രീകള്‍ക്ക് അവര്‍ അപേക്ഷിക്കുന്ന പക്ഷം ഭര്‍ത്താവ് ജോലി ചെയ്യുന്ന സ്ഥലത്തേക്കോ അതിനടുത്തേക്കോ മാറ്റം നല്‍കണമെന്നാണ് വ്യവസ്ഥ.

ഭാരതീയ മഹിളാ ബാങ്ക് ഉള്‍പ്പെടെ രാജ്യത്തെ 27 പൊതുമേഖലാ ബാങ്കുകളില്‍ ജോലി ചെയ്യുന്നത് 8 ലക്ഷം ജീവനക്കാരാണ്. ഇവരില്‍ 2.5 ലക്ഷം പേര്‍ വനിതകളാണ്. ഇവര്‍ക്കായിരിക്കും പുതിയ സേവനം പ്രയോജനപ്പെടുക.

Scroll To Top