Sunday December 04, 2016
Latest Updates

ഇന്ത്യയിലെ എടിഎം മെഷീനുകള്‍ ഇനി സംസാരിച്ചു തുടങ്ങും

ഇന്ത്യയിലെ എടിഎം മെഷീനുകള്‍ ഇനി  സംസാരിച്ചു തുടങ്ങും

ന്യൂഡല്‍ഹി: ഈ വര്‍ഷം ജൂലൈ മുതല്‍ ഇന്ത്യയിലെ എടിഎം മെഷീനുകള്‍ സംസാരിച്ചു തുടങ്ങും. അന്ധരായ ഉപഭോക്താക്കളെ സഹായിക്കാന്‍ ഇനി എടിഎമ്മില്‍ ശബ്ദ രൂപത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ കൂടി ലഭ്യമാക്കണമെന്ന് റിസര്‍ ബാങ്ക് നിര്‍ദ്ദേശം നല്കി. കൂടാതെ അന്ധര്‍ക്ക് ഉപയോഗിക്കുന്നതിനായി ബ്രെയ്‌ന്‌ലി ലിപിയിലുള്ള കീ പാഡുകളും എടിഎമ്മില്‍ സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.

ജൂലൈ ഒന്ന് മുതല്‍ പുതിയ രൂപത്തിലുള്ള എടിഎം മെഷീനുകള്‍ സ്ഥാപിച്ച് തുടങ്ങും. രാജ്യത്തെ മൂന്നിലൊന്ന് എടിഎം മെഷീനുകളും ജൂലൈ മാസത്തോടെ മാറ്റി സ്ഥാപിക്കും. കാലിനു സ്വാധീനം കുറഞ്ഞവര്‍ക്ക് നടന്ന് കയറാന്‍ സാധിക്കുന്ന വിധത്തിലായിരിക്കണം എടിഎം കൌണ്ടറുകളുടെ നിര്‍മ്മാണം എന്നും ആര്‍ബിഐ നിര്‍ദ്ദേശം നല്കി.

കൂടാതെ ബാങ്കുകളില്‍ വരുന്ന കാഴ്ച കുറവുള്ള ഉപഭോക്താക്കള്‍ക്കായി ബാങ്ക് ബ്രാഞ്ചുകളില്‍ മാഗ്‌നിഫിയിംഗ് ഗ്‌ളാസുകള്‍ ലഭ്യമാക്കണമെന്നും ആര്‍ബിഐ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. മാഗ്‌നിഫിയിംഗ് ഗ്ലാസുകള്‍ ഉള്‍പ്പെടെ അംഗവൈകല്യമുള്ളവര്‍ക്കായി ബാങ്കുകളില്‍ ലഭ്യമാക്കിയിരിക്കുന്ന സൌകര്യങ്ങള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്കി.

Scroll To Top