Saturday December 10, 2016
Latest Updates

ഇന്ത്യയിലെ ആദ്യ വനിതാ ബാങ്ക് നവംബറോടെ പ്രവര്‍ത്തനമാരംഭിക്കും

ഇന്ത്യയിലെ ആദ്യ വനിതാ ബാങ്ക് നവംബറോടെ പ്രവര്‍ത്തനമാരംഭിക്കും

ന്യൂ ഡൽഹി: സ്ത്രീകൾക്കായി സ്ത്രീകള്‍ നടത്തുന്ന ദേശസാല്‍കൃത ബാങ്കിന് നവംബറോടെ തുടക്കമാകും. രാജ്യത്തെ ആദ്യ സമ്പൂർണ്ണ വനിതാ ബാങ്ക് എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ പോകുന്ന ബാങ്കിന്റെ ആശയം മുന്നോട്ടു കൊണ്ടുവന്നത് കേന്ദ്ര ധനകാര്യ മന്ത്രി പി ചിദംബരം ആണ്. സ്ത്രീകള്‍ മാത്രമായിരിക്കും ഈ ബാങ്കിലെ ജീവനക്കാര്‍.

women bank 1ആകെ 6 ശാഖകളാണ് പ്രാരംഭഘട്ടത്തില്‍ ഉണ്ടായിരിക്കുക. 1000 കോടിരൂപയുടെ നിക്ഷേപവുമായി തുടങ്ങുകയാണ് വനിതാ ബാങ്ക്.

വനിതാ ബാങ്കിന്റെ മുഴുവന്‍ ഓഹരികളും പൂര്‍ണമായും സര്‍ക്കാരിന്റെ മേൽ നോട്ടത്തിലായിരിക്കും. പ്രതീക്ഷിക്കുന്നതുപോലെ മുന്നോട്ടു പോയാല്‍ മൂന്നുവര്‍ഷം കൊണ്ട് തന്നെ ഓഹരികളുടെ വില്പന സാധ്യമാകും എന്നാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നത്. പുതിയ സംരഭവുമായി മുന്നോട്ട് പോകുകയാണ് ധനകാര്യ വകുപ്പ്.

Scroll To Top