Friday December 02, 2016
Latest Updates

ഇന്ത്യയിലെമ്പാടും ഭൂചലനം :ഡല്‍ഹിയും,കോല്‍ക്കത്തയും,ചെന്നൈയും നടുങ്ങി 

ഇന്ത്യയിലെമ്പാടും ഭൂചലനം :ഡല്‍ഹിയും,കോല്‍ക്കത്തയും,ചെന്നൈയും നടുങ്ങി 

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കല്‍ പ്രഭവ കേന്ദ്രമായി ഉണ്ടായ ഭൂചലനത്തെ തുടര്‍ന്ന് ന്യൂ ഡല്‍ഹി,തമിഴ്‌നാട് ,ബംഗാള്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലും ജനങ്ങള്‍ പരിഭ്രാന്തിയില്‍. കോല്‍ക്കത്ത, ചെന്നൈ , ഭുവനേശ്വര്‍, റാഞ്ചി ഗയ എന്നിവടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

യു.എസ്. ജിയോളജിക്കല്‍ സര്‍വേയുടെ കണക്കുകളനുസരിച്ച് റിക്ടര്‍ സ്‌കെയില്‍ 5’8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ കാര്യമായ നാശനഷ്ടങ്ങളില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. 

രാത്രി 9.52 അനുഭവപ്പെട്ട ഭൂചലനം 40 സെക്കന്റുകളോളം നീണ്ടു നിന്നു.ബംഗാള്‍ ഉള്‍ക്കടലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നതിനാല്‍ സുനാമി സാധ്യതയും നിലനില്‍ക്കുന്നുണ്ട്

Scroll To Top