Tuesday December 06, 2016
Latest Updates

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍: കൊച്ചി ടീമിനെ സച്ചിന്‍ വാങ്ങി

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍: കൊച്ചി ടീമിനെ സച്ചിന്‍ വാങ്ങി

ന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മാതൃകയില്‍ ആരംഭിക്കുന്ന ഇന്ത്യ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കൊച്ചി ടീം സച്ചിന്‍ തെണ്ടുല്‍ക്കര്‍ സ്വന്തമാക്കി. ഇന്ന് നടന്ന ടീം ലേലത്തിലാണ് സച്ചിന്റെ നേതൃത്വത്തിലുള്ള ഫ്രാഞ്ചാസി കൊച്ചി ടീമിനെ വാങ്ങിയത്. ആന്ധ്രയിലെ പിവിപി വെഞ്ച്വേഴ്‌സുമായി സഹകരിച്ചാണ് സച്ചിന്‍ ടീം വാങ്ങിയത. ഐപിഎല്‍ മാതൃകയില്‍ ആരംഭിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എട്ടു ഫ്രാഞ്ചാസികള്‍ക്കാണ് ടീം ലഭിക്കുക.

ബംഗളുരു, ചെന്നൈ, ഡല്‍ഹി, ഗോവ, ഗുവാഹാട്ടി, കൊച്ചി, കൊല്‍ക്കത്ത, മുംബൈ, പുണെ നഗരങ്ങള്‍ക്കായാണ് ഫ്രാഞ്ചാസി ടെണ്ടര്‍ ക്ഷണിച്ചത്. കൊല്‍ക്കത്ത കഴിഞ്ഞാല്‍ ഏറ്റവുമധികം ഫ്രാഞ്ചാസികള്‍ ടെണ്ടര്‍ സമര്‍പ്പിച്ചത് കൊച്ചി ടീമിന് വേണ്ടിയാണ്. 120 കോടിയാണ് ഫ്രാഞ്ചൈസികള്‍ക്കുള്ള അടിസ്ഥാനവില. ഏറ്റവും കൂടുതല്‍ തുക രേഖപ്പെടുത്തിയവര്‍ക്ക് ടീമിനെ ലഭിക്കും.

കൊച്ചി ടീമിനെ സച്ചിന്‍ സ്വന്തമാക്കിയപ്പോള്‍ കൊല്‍ക്കത്ത ടീമിനെ സൌരവ് ഗാംഗുലി സ്വന്തമാക്കി. രണ്‍ബീര്‍ കപൂര്‍, സല്‍മാന്‍ ഖാന്‍, ജോണ്‍ എബ്രഹാം എന്നീ താരങ്ങളും ടീമുകള്‍ സ്വന്തമാക്കി.

 

Scroll To Top