Saturday December 10, 2016
Latest Updates

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് മൂന്നാം ജയം

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് മൂന്നാം ജയം

ന്യൂഡല്‍ഹി: ഒടുവില്‍ കാത്തു കാത്തിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സിനെ തേടി വിജയം എത്തി. ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരളം വിജയിച്ചത്. കേരളത്തിന് വേണ്ടി ക്യാപ്റ്റന്‍ ബെന്‍ ഓര്‍ജിയാണ് ഗോള്‍ നേടിയത്. മുന്‍ മത്സരങ്ങളിലെ പരാജയവും സമനിലയും അലട്ടിയിരുന്ന കേരളത്തിന് ഇന്നലത്തെ മത്സരത്തില്‍ വിജയം അനിവാര്യമായിരുന്നു.

ഗോള്‍ രഹിതസമനിലയില്‍ അവസാനിച്ച ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ മധ്യത്തിലാണ് കേരളം ഗോള്‍ നേടിയത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മൂന്നാം വിജയമാണിത്. ഈ ജയത്തോടെ മൂന്ന് പോയിന്റ് സ്വന്തമാക്കിയ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. കൊല്‍ക്കത്തയും ചെന്നൈയുമാണ് പോയിന്റ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍.

Scroll To Top