Saturday December 10, 2016
Latest Updates

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഹോം ഗ്രൗണ്ടില്‍ കേരള ബ്ലാസ്‌റ്റെഴ്‌സിന് ഇന്ന് രണ്ടാം മത്സരം

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഹോം ഗ്രൗണ്ടില്‍ കേരള ബ്ലാസ്‌റ്റെഴ്‌സിന് ഇന്ന് രണ്ടാം മത്സരം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഹോം ഗ്രൗണ്ടിലെ രണ്ടാം മത്സരത്തിന് കേരള ബ്ലാസ്‌റ്റെഴ്‌സ് ഇന്നിറങ്ങുന്നു. ഡല്‍ഹി ഡൈനാമോസാണ് എതിരാളികള്‍. കൊച്ചിയിലെ ആദ്യ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയിരുന്നു. വൈകിട്ട് 7 മണിക്കാണ് മത്സരം. ആദ്യ മത്സരത്തില്‍ സച്ചിന്‍ കൊച്ചിയില്‍ എത്തിയിരുന്നു. എന്നാല്‍ ഇന്ന് സച്ചിന്‍ കളി കാണാന്‍ ഗ്യാലയില്‍ ഉണ്ടാകില്ലെന്നത് കാണികളെ നിരാശരാക്കി.

ഗോവയ്‌ക്കെതിരെ കൊച്ചിയിലെ ആദ്യ മത്സരം ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് കേരളം. ഇയാന്‍ ല്യൂം, മൈക്കിള്‍ ചൊപ്ര തുടങ്ങിയ താരങ്ങളെ പരുക്ക് അലട്ടുന്നതാണ് കേരളം നേരിടുന്ന പ്രശ്‌നം. എങ്കിലും ഹോം ഗ്രൗണ്ടിലെ പിന്തുണ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് കേരളം. അതേസമയം പോയിന്റ് നിലയില്‍ ബ്ലാസ്‌റ്റേഴ്‌സിന് പിന്നിലാണെങ്കിലും കൊച്ചിയില്‍ മികച്ച കളി പുറത്തെടുക്കാമെന്ന പ്രതീക്ഷയിലാണ് ഡൈനാമോസ്.

Scroll To Top