Monday December 05, 2016
Latest Updates

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ ജയം അത്‌ലറ്റിക്കോ കൊല്‍ക്കത്തയ്ക്ക്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ ജയം അത്‌ലറ്റിക്കോ കൊല്‍ക്കത്തയ്ക്ക്

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സീസന്റെ ഉദ്ഘാടന മത്സരത്തില്‍ അത്‌ലറ്റിക്കോ കൊല്‍ക്കത്തയ്ക്ക് വിജയം. കൊല്ക്കത്തയുടെ ഹോം ഗ്രൌണ്ടില്‍ നടന്ന മത്സരത്തില്‍ മുംബൈ എഫ്‌സിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കൊല്‍ക്കത്ത ഐഎസ്എല്‍ ആദ്യ സീസണില്‍ ആദ്യ ജയം സ്വന്തമാക്കിയത്. കളി തുടങ്ങി ഇരുപത്തിയേഴാം മിനിറ്റില്‍ കൊല്‍ക്കത്തയുടെ വിദേശ താരം ഫിക്രു ആദ്യഗോള്‍ നേടി.

69ാം മിനുറ്റില്‍ രണ്ടാം ഗോളും പിറന്നു. ബോര്‍ജ ഫെര്‍ണാണ്ടസ് ആണ് ആതിഥേയരുടെ രണ്ടാം ഗോള്‍ നേടിയത്. ഫെര്‍ണാണ്ടസ് പെനാല്‍റ്റി പോയിന്റിന് സമീപത്ത് നിന്ന് എടുത്ത സൂപ്പര്‍ കിക്ക് മുംബൈയുടെ ഗോള്‍ വല കുലുക്കി. മല്‍സരത്തിന്റെ അധിക സമയത്ത് മുംബൈ പോസ്റ്റില്‍ മൂന്നാമത്തെ ഗോള്‍ വീണു. ആദ്യ ഗോള്‍ നേടിയ ഇക്ക്രുവിന്റെ മനോഹരമായ പാസ് ആര്‍നാല്‍ കാര്‍ബ്രോ വലയില്‍ എത്തിച്ചു. മത്സരത്തിന്റെ രണ്ടു പകുതിയിലും മുംബൈ നിരവധി തവണ കൊല്‍ക്കത്തയുടെ ഗോള്‍ മുഖത്ത് എത്തിയെങ്കിലും കൊല്‍ക്കത്തയുടെ ഗോളി സുന്ദരമായി തടഞ്ഞിട്ടു.

പ്രൗഡ ഗംഭീരമായി നടന്ന ഉദ്ഘാടന ചടങ്ങില്‍ ഐഎസ്എല്‍ ടീം ഉടമകളും ബോളിവുഡ് താരങ്ങളും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും പങ്കെടുത്തു. കേരള ടീം ഉടമ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, കേരള ടീമിന്റെ ഗോളിയും മാനേജരുമായ ഡേവിഡ് ജെയിംസ് എന്നിവരും മത്സരം വീക്ഷിക്കാന്‍ എത്തിയിരുന്നു. നാളെ ഗുവാഹത്തിയിലാണ് കേരളത്തിന്റെ ആദ്യ മത്സരം.

Scroll To Top