Monday December 05, 2016
Latest Updates

ഇന്ത്യന്‍ സമ്മര്‍ ഒക്ടോബര്‍ പകുതിവരെ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം

ഇന്ത്യന്‍ സമ്മര്‍ ഒക്ടോബര്‍ പകുതിവരെ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം

ഡബ്ലിന്‍: ഇന്ത്യന്‍ സമ്മര്‍ ഒക്ടോബര്‍ പകുതിവരെ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം. അതിന് ശേഷം ശരാശരിക്ക് മുകളില്‍ മഴ ലഭിക്കാനും സാധ്യതയുണ്ട്. ഒക്ടോബര്‍ പകുതിയോടെ താപനില കുത്തനെ വീഴും. അതിന് മുന്‍പ് തെളിഞ്ഞ കാലാവസ്ഥ പരമാവധി പ്രയോജനപ്പെടുത്താന്‍ കാലാവസ്ഥ വിദഗ്ദര്‍ മുന്നറിപ്പ് നല്‍കി.

മെറ്റീരിയോളജിസ്റ്റ് ജെയിംസ് മാഡെനാണ് കാലാവസ്ഥ മുന്നറിയിപ്പ് നല്‍കിയത്. രാജ്യത്തിന്റെ തെക്കന്‍ മേഖലയില്‍ നിന്ന് ഉയര്‍ന്ന അന്തരീക്ഷ മര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ ഒക്ടോബര്‍ പകുതിയോടെ കാലാവസ്ഥ മാറിമറിയും. നവംബര്‍ വരെ മാറിയ കാലാവസ്ഥ തുടര്‍ന്നേക്കുമെന്നും കാലാവസ്ഥ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. 

Scroll To Top