Wednesday December 07, 2016
Latest Updates

ഇന്ത്യന്‍ സംഗീതനൃത്ത സംഘങ്ങള്‍ അയര്‍ലണ്ട് പര്യടനത്തിന് 

ഇന്ത്യന്‍ സംഗീതനൃത്ത സംഘങ്ങള്‍ അയര്‍ലണ്ട് പര്യടനത്തിന് 

ഡബ്ലിന്‍: നാഗാലാന്‍ഡിന്റെ പാരമ്പര്യ സംഗീതവുമായി ഇന്ത്യന്‍ സംഘം അയര്‍ലണ്ട് സന്ദര്‍ശിക്കുന്നു. നാഗാലാന്‍ഡ് സിംഗിംഗ് അംബാസഡേഴ്‌സ് എന്ന ഗ്രൂപ്പാണ് നവംബര്‍ 11 ന് ഡബ്ലിനില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുന്നത്.ഈ മാസം 1 ന് തുടങ്ങിയ യൂറോപ്യന്‍ പര്യടനത്തിന്റെ ഭാഗമായാണ് സംഘം അയര്‌ലണ്ടിലും എത്തുന്നത്.1 മുതല്‍ 15 വരെയാണ് സംഗീത സംഘത്തിന്റെ യൂറോപ്യന്‍ പര്യടനം.

കഥക് ഡാന്‍സ് അവതരിപ്പിക്കുന്ന മറ്റൊരു സംഘവും ഈ മാസം അവസാനം അയര്‍ലണ്ടില്‍ എത്തും.കോര്‍ക്കിലും,ഡബ്ലിനിലുമാണ് കഥക് അവതരണം.

ബെല്‍ജിയത്തിലെ ബ്രസല്‍സ് സ്‌പെയിനില്‍മാഡ്രിഡ് അയര്‍ലണ്ടില്‍ ഡബ്ലിന്‍ എന്നിവടങ്ങളിലാണ് നാഗാലാന്‍ഡ് സംഗീത സംഘം സംഘം പര്യടനം നടത്തുന്നത്.ബ്രസല്‍സില്‍ ഒന്നാം ലോകമഹായുദ്ധത്തിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച്‌സംഘം പരിപാടികള്‍ അവതരിപ്പിക്കും. മാറ്റ് രാജ്യങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് സംഗീത ബാന്‍ഡുകളും അന്നേ ദിവസം പരിപാടികള്‍ ചെയ്യും. പ്രശസ്തപിയാനിസ്റ്റ് നോയലാണ് നാഗാലാന്‍ഡ് സിംഗിംഗ് അംബാസഡേഴ്‌സ് ട്രൂപ്പിനെ നയിക്കുന്നത്. ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയവും സംയുക്തമായാണ് ഇന്ത്യന്‍ സംഘത്തിന്റെ യൂറോപ്യന്‍ പര്യടനം സ്‌പോണ്‍സര്‍ ചെയ്യുന്നത്.

ഈ മാസം 10 മുതല്‍ 12 വരെയാണ് ഇന്ത്യന്‍ സംഘം ഡബ്ലിന്‍ സന്ദര്‍ശിക്കുന്നതെന്ന് അംബാസഡര്‍ അറിയിച്ചു. സംഘത്തില്‍ 15 പേരുണ്ട്. ഡബ്ലിന്‍ 1 ലെ മാള്‍ബറോ സ്ട്രീറ്റിലെ സെന്റ് മേരീസ് പ്രോ കത്തീഡ്രലിലാണ് സംഘത്തിന്റെ പ്രകടനം.നവംബര്‍ 11 ന് രാത്രി എട്ടു മണിക്കാണ് പരിപാടി. പരിപാടിയിലേക്ക് ഇന്ത്യന്‍ കമ്മ്യൂണിറ്റിയിലെ എല്ലാവരെയും ക്ഷണിക്കുന്നതായി അംബാസഡര്‍ രാധിക ലാല്‍ ലോകേഷ് അറിയിച്ചു.
ഇന്ത്യക്കാര്‍ എല്ലാവരും പരിപാടിക്ക് പരമാവധി പ്രചരണം നല്‍കണമെന്നും അംബാസഡര്‍ അഭ്യര്‍ഥിച്ചു.

Scroll To Top