Saturday December 03, 2016
Latest Updates

ഇന്ത്യന്‍ വിപണിയില്‍ ആറായിരം രൂപയ്ക്ക് ഗൂഗിളിന്റെ ആന്‍ഡ്രോഡ് ഫോണ്‍ വരുന്നു

ഇന്ത്യന്‍ വിപണിയില്‍ ആറായിരം രൂപയ്ക്ക് ഗൂഗിളിന്റെ ആന്‍ഡ്രോഡ് ഫോണ്‍ വരുന്നു

ഇന്ത്യ ഉള്‍പ്പെടെയുള്ള വിപണികളെ ലക്ഷ്യമിട്ട് കുറഞ്ഞ വിലയുള്ള ആന്‍ഡ്രോയിഡ് ഫോണ്‍ വികസിപ്പിക്കുന്നതായി ഗൂഗിള്‍. വിവിധ ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാതാക്കളുമായി സഹകരിച്ചാണ് ആന്‍ഡ്രോയിഡ് 1 ഫോണ്‍ നിര്‍മ്മിക്കുന്നത്. നൂറ് ഡോളറായിരിക്കും ഇന്ത്യന്‍ വിപണിയില്‍ ഫോണിന്റെ വില.

പുതിയ ആന്‍ഡ്രോയിഡ് ഫോണിന്റെ വലുപ്പം 4.5 ഇഞ്ചായിരിക്കും. ഡ്യുവല്‍ സിം ഫോണില്‍ എഫ് എം റേഡിയോ സൌകര്യവും ഉണ്ടാകും. മൈക്രോമാക്‌സ്, കാര്‍ബണ്‍, സ്‌പൈസ് തുടങ്ങിയ ഇന്ത്യന്‍ കമ്പനികളാകും ഇന്ത്യന്‍ വിപണിയിലേക്കുള്ള ഫോണ്‍ ഇറക്കുക. ആന്‍ഡ്രോയിഡ് ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഗൂഗിള്‍ കൂടുതല്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ വിപണിയില്‍ ഇറക്കാന്‍ തീരുമാനിച്ചത്.

നിലവില്‍ 100 കോടി ആളുകള്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉപയോഗിക്കുന്നുണ്ട്. വില കുറഞ്ഞ ആന്‍ഡ്രോയിഡ് ഫോണ്‍ എന്ന ആശയം കുറഞ്ഞ വരുമാനക്കാരെയും ആന്‍ഡ്രോഡ് ഫോണുകളുടെ ഉപഭോക്താക്കളാക്കാന്‍ സഹായകരമാകുമെന്നാണ് ഗൂഗിളിന്റെ പ്രതീക്ഷ.

Scroll To Top