Saturday December 10, 2016
Latest Updates

ഇന്ത്യന്‍ വിപണിയില്‍ ആപ്പിള്‍ ഐ ഫോണിന്റെ വില കുറച്ചു

ഇന്ത്യന്‍ വിപണിയില്‍ ആപ്പിള്‍ ഐ ഫോണിന്റെ വില കുറച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ ആപ്പിള്‍ ഐ ഫോണിന്റെ വില കുറച്ചു. ഐ ഫോണ്‍ 5 നാണ് വില കുറച്ചത്. ഐ ഫോണ്‍ 6, 6 പ്ലസ് എന്നീ ഫോണുകള്‍ ഒക്ടോബര്‍ 17 ന് ഇന്ത്യന്‍ വിപണിയില്‍ എത്താനിരിക്കെയാണ് ഐ ഫോണ്‍ 5 ന് വില കുറച്ചത്. ഐ ഫോണ്‍ 5 ന്റെ 32 ജിബി വേരിയന്റിന് 44,500 രൂപയായി കുറച്ചു. നേരത്തെ ഈ പതിപ്പിന് ഇന്ത്യയില്‍ 49,500 രൂപയായിരുന്നു വില. ഐ ഫോണ്‍ 6, 6 പ്ലസ് എന്നീ ഫോണുകള്‍ വിപണിയില്‍ ഇറങ്ങുന്നതോടെ പഴയ പതിപ്പുകള്‍ക്ക് ആവശ്യക്കാര്‍ കുറയുമെന്നതിനാലാണ് ഐ ഫോണ്‍ 5 ന് വില കുറച്ചത്.

ഐ ഫോണ്‍ 5 ന്റെ 16 ജിബി വേരിയന്റിന് 35,000 രൂപയായി വില കുറഞ്ഞു. നേരത്തെ ഇത് 40,000 രൂപ വരെയായിരുന്നു വില. കഴിഞ്ഞ നവംബറില്‍ ഐ ഫോണ്‍ 5 ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങിയതിന് ശേഷം ഇത് ആദ്യമായാണ് വില കുറയുന്നത്. 12, 16, 64 ജിബി വേരിയന്റുകളിലാണ് ഐ ഫോണ്‍ 6, 6 പ്ലസ് ഫോണുകള്‍ വരുന്നത്. അതുകൊണ്ട് തന്നെ 32 ജിബി വേരിയന്റ് ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ ശ്രേണിയിലുള്ള ഫോണ്‍ വാങ്ങാനുള്ള അവസാന അവസരമാണ് കൈവന്നിരിക്കുന്നത്.

Scroll To Top