Thursday December 08, 2016
Latest Updates

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തേടി ഐറിഷ് യൂണിവേഴ്‌സിറ്റികള്‍,യൂ സി ഡിയില്‍ മാത്രം ചേര്‍ന്നത് 300 പേര്‍ 

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തേടി ഐറിഷ് യൂണിവേഴ്‌സിറ്റികള്‍,യൂ സി ഡിയില്‍ മാത്രം ചേര്‍ന്നത് 300 പേര്‍ 

ഡബ്ലിന്‍: ഐറിഷ് യൂണിവേഴ്‌സിറ്റികളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ വിദേശ വിദ്യാര്‍ത്ഥികളെ തേടി ഐറിഷ് യൂണിവേഴ്‌സിറ്റികള്‍ പരക്കം പായുന്നു. പ്രധാനമായും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഐറിഷ് യൂണിവേഴ്‌സിറ്റികളിലേക്ക് ആകര്‍ഷിക്കാനാണ് പദ്ധതി.

അയര്‍ലണ്ടിലെ യൂനിവേഴ്‌സിറ്റികളിലേയ്ക്ക് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഒഴുക്ക് തുടരുകയാണ്.രാജ്യത്തെ എല്ലാ യൂണിവേഴ്‌സിറ്റികളിലും ഈ വര്‍ഷം ഇന്ത്യന്‍ സാന്നിദ്ധ്യം വര്‍ദ്ധിച്ചിട്ടുണ്ട്.ഡബ്ലിനിലെ യൂ സി ഡിയില്‍ മാത്രം പുതിയതായി മുന്നോറോളം വിദ്യാര്‍ഥികള്‍ അഡ്മിഷന്‍ എടുത്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം പുതിയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നിലവിലുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സംഘടന സ്വീകരണം ഒരുക്കിയിരുന്നു. 

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന് ചെന്നൈ, ഡല്‍ഹി തുടങ്ങിയ പ്രധാന ഇന്ത്യന്‍ നഗരങ്ങളില്‍ എഡ്യൂക്കേഷന്‍ ഫെയര്‍ നടത്താന്‍ ഐറിഷ് യൂണിവേഴ്‌സിറ്റികള്‍ തീരുമാനിച്ചു. നവംബര്‍ 15 മുതല്‍ 23 വരെയാണ് എഡ്യൂക്കേഷന്‍ ഫെയര്‍. ചെന്നൈ ഡല്‍ഹി എന്നീ നഗരങ്ങള്‍ക്ക് പുറമേ പൂനെ ബാംഗ്ലൂര്‍ എന്നിവടങ്ങളിലും എഡ്യൂക്കേഷന്‍ ഫെയര്‍ നടത്താന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. 

നവംബര്‍ 15 ന് ന്യൂഡല്‍ഹിയിലാണ് എഡ്യൂക്കേഷന്‍ ഫെയര്‍ തുടങ്ങുന്നത്. ഡല്‍ഹിയിലെ ലളിത് ഹോട്ടലില്‍ വച്ച് 10 മണി മുതല്‍ 4 മണി വരെയാണ് ഫെയര്‍. നവംബര്‍ 16 ന് പൂനെ സിറ്റി സെന്ററിലെ ദി കോര്‍ട്ട് യാര്‍ഡ് മാരിയോട്ടില്‍ വച്ച് 11 മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെയാണ് പൂനെയിലെ ഫെയര്‍ നടക്കുന്നത്. നവംബര്‍ 22 ന് ചെന്നൈയിലെ ദി ഹെയ്റ്റ് റീജന്‍സിയില്‍ വച്ച് 10 മണി മുതല്‍ 4 മണി വരെയും 23 ന് ബാംഗ്ലൂരിലെ എംജി റോഡിലെ ദി ഒബ്‌റോയി ഹോട്ടലില്‍ വച്ച് 11 മണി മുതല്‍ 5 വരെയും ഫെയര്‍ നടക്കും.

Scroll To Top