Monday December 05, 2016
Latest Updates

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ അയര്‍ലണ്ടിലേക്ക് ആകര്‍ഷിക്കാന്‍ പ്രത്യേക പദ്ധതികള്‍

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ അയര്‍ലണ്ടിലേക്ക് ആകര്‍ഷിക്കാന്‍ പ്രത്യേക പദ്ധതികള്‍

ചെന്നൈ :ഇന്ത്യക്കാരായ മിടുക്കന്‍ കുട്ടികളെ ഉപരിപഠനത്തിനായി ക്ഷണിച്ചുകൊണ്ട് വീണ്ടും ഐറിഷ് വിദ്യാഭ്യാസ മേഖല. 2000ത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ വിവിധ യൂനിവേഴ്‌സിറ്റികളിലായി അയര്‍ലണ്ടില്‍ ഉപരിപഠനം നടത്തുന്നത്.
തങ്ങളുടെ യൂനിവേഴ്‌സിറ്റികളില്‍ ഉപരിപഠനം നടത്തുന്ന വിദ്യാര്‍ത്ഥികളെ കാത്തിരിക്കുന്നത് മികച്ച അവസരങ്ങളാണെന്നാണ് ഇന്ത്യയിലെ ഐറിഷ് അമ്പാസിഡര്‍ ഫെയിലിന്‍ മക്ലോഗ്ലിന്‍ പറഞ്ഞത്. നാലുവര്‍ഷത്തെ വിദ്യാഭ്യാസത്തിന് വന്നിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മൂന്നാം വര്‍ഷം മുഴുവന്‍സമയ തൊഴില്‍ ചെയ്യാനുള്ള അവസരവും അതനുശേഷം പഠനം പൂര്‍ത്തീകരിക്കാനുള്ള സൗകര്യവും യൂനിവേഴ്‌സിറ്റികള്‍ ഒരുക്കിക്കൊടുക്കുന്നുണ്ട്.
കോഴ്‌സ് പൂര്‍ത്തിയായതിനു ശേഷം ഒരു വര്‍ഷം വരെ ജോലി കണ്ടെത്താനുള്ള സമയമായി അനുവദിച്ചുകൊടുക്കുകയും ചെയ്യുന്നുണ്ട്. മികച്ച കഴിവുകളുടെ പരിമിതിയാണ് അയര്‍ലണ്ടിനെ ഇത്തരത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ആശ്രയിക്കുന്നതിനായി പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഫാര്‍മസ്യൂട്ടിക്കലിലും ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജിയിലും ലൈഫ് സയന്‍സിലും ഒത്തുചേര്‍ന്ന് റിസര്‍ച്ച് നടത്താനും ഇന്ത്യയും അയര്‍ലണ്ടും തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ട്.
ഉഭയകക്ഷി വ്യാപാരത്തിനും അയര്‍ലണ്ട് താല്‍പര്യം പ്രകടിപ്പിച്ചിരിക്കുകയാണ്. ഈ മാസം അവസാനത്തോടെ തന്നെ ഐറിഷ് പ്രതിനിധികള്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തുമെന്നും ഫെയിലിന്‍ പറയുന്നു.
ജവഹര്‍ലാല്‍ നെഹ്രു യൂനിവേഴ്‌സിറ്റിയുമായും മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയുമായും ഇതിനോടകം തന്നെ ഐറിഷ് ഉപരിപഠന മേഖല ബന്ധങ്ങള്‍ സ്ഥാപിച്ചുകഴിഞ്ഞു.
ഈ മാസം നിശ്ചയിച്ചിരിക്കുന്ന പര്യടനത്തോടെ തന്നെ കൂടുതല്‍ ൂബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാം എന്ന വിശ്വാസത്തിലാണ് ഐറിഷ് ഇന്‍സ്റ്റിറ്റിയൂഷനുകള്‍.
ഇന്ത്യയിലെയും അയര്‍ലണ്ടിെയും വ്യാപാര വാണിജ്യ ബന്ധങ്ങള്‍ വളര്‍ത്തുന്നതിനായി ഒരു ഇന്‍ക്യുബേഷന്‍ സെന്ററും ന്യൂഡല്‍ഹിയിലെ എംബസിയില്‍ ആരംഭിച്ചതായും ഫെയിലിന്‍ പറയുന്നു.

Scroll To Top