Friday December 09, 2016
Latest Updates

ഇന്ത്യന്‍ യുവാക്കള്‍ക്ക് സണ്ണി ലിയോണിന്റെ സ്വഭാവ സര്‍ട്ടിഫിക്കറ്റ്

ഇന്ത്യന്‍ യുവാക്കള്‍ക്ക് സണ്ണി ലിയോണിന്റെ സ്വഭാവ സര്‍ട്ടിഫിക്കറ്റ്

ഇന്ത്യയിലെ യുവാക്കള്‍ക്ക് ബോളിവുഡ് താരം സണ്ണി ലിയോണിന്റെ അഭിനന്ദനം. പോണ്‍ നടിയായിരുന്ന ഇന്‍ഡോ-കനേഡിയന്‍ വംശജ സണ്ണി ലിയോണ്‍ ഇപ്പോള്‍ ബോളിവുഡ് സിനിമകളിലെ സ്ഥിരസാന്നിധ്യമാണ്. ജിസം 3 എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ തുടക്കം കുറിച്ച സണ്ണി ലിയോണ്‍ നടി എന്ന നിലയില ചുവടുറപ്പിച്ചു കഴിഞ്ഞു. സണ്ണി ലിയോണ്‍ ഇപ്പോള്‍ തന്റെ ഏറ്റവും പുതിയ ബോളിവുഡ് ചിത്രമായ ലീലയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.

രാജസ്ഥാനിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ഈ സിനിമയുടെ സെറ്റില്‍ വച്ചാണ് സണ്ണി ലിയോണ്‍ ഇന്ത്യന്‍ യുവാക്കളെക്കുറിച്ച് നല്ല അഭിപ്രായം പ്രകടിപ്പിച്ചത്. സെറ്റില്‍ ഷൂട്ടിങ്ങ് കാണാന്‍ വന്ന എല്ലാ യുവാക്കളും തന്നോട് നന്നായി പെരുമാറിയെന്നും. യുവാക്കള്‍ തന്നെ ബഹുമാനിച്ചതായും സണ്ണി ലിയോണ്‍ പറഞ്ഞു. ഇതാണ് ഇന്ത്യന്‍ യുവാക്കളെക്കുറിച്ച് മതിപ്പ് തോന്നാന്‍ കാരണമെന്നും സണ്ണി ലിയോണ്‍ പറഞ്ഞു.

Scroll To Top