Wednesday December 07, 2016
Latest Updates

ഇന്ത്യന്‍ യുവതി ധാര മരണമടഞ്ഞ സംഭവത്തില്‍ കുടുംബാംഗങ്ങള്‍ക്ക് പിന്തുണയുമായി നിരവധി പേര്‍

ഇന്ത്യന്‍ യുവതി ധാര മരണമടഞ്ഞ സംഭവത്തില്‍ കുടുംബാംഗങ്ങള്‍ക്ക് പിന്തുണയുമായി നിരവധി പേര്‍

ഡബ്ലിന്‍: പ്രസവത്തെ തുടര്‍ന്ന് ഇന്ത്യന്‍ യുവതി ധാര മരണമടഞ്ഞ സംഭവത്തില്‍ കുടുംബാംഗങ്ങള്‍ക്ക് പിന്തുണയുമായി അസോസിയേഷന്‍ ഫോര്‍ ഇംപ്രൂവ്‌മെന്റ് ഇന്‍ മറ്റേണിറ്റി സര്‍വീസ് എന്ന സംഘടന രംഗത്ത്. ധാരയുടെ കുടുംബത്തിനു പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്യുന്നതായി സംഘടന വക്താക്കള്‍ അറിയിച്ചു. ധാര ഇന്ത്യക്കാരി ആയതിനാലാണ് തങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെടുന്നതെന്ന് ധാരയുടെ ഭര്‍ത്താവും ഐറിഷ് പൗരനുമായ മൈക്കല്‍ കിവ്‌ളിഹാന്‍ ആരോപിച്ചിരുന്നു. കിവ്‌ളിഹാന്റെ ഈ ആരോപണം പൂര്‍ണ്ണമായും ശരിയാണെന്ന് സംഘടന വക്താക്കള്‍ പറഞ്ഞു. 

2010 ല്‍ ബെല്‍ഫാസ്റ്റിലെ റോയല്‍ വിക്ടോറിയ ആശുപത്രിയില്‍ വച്ചാണ് ധാര മരണമടഞ്ഞത്. സംഭവത്തില്‍ കൂടുതല്‍ പേരെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്താതെയും ഉള്‍പ്പെടുത്തിയവരെ തന്നെ വിചാരണ ചെയ്യാതെയും കൊറോണര്‍ അലംഭാവം കാട്ടുന്നതായാണ് കുടുംബാംഗങ്ങളുടെ ആരോപണം. ധാര മരണമടഞ്ഞ ആശുപത്രിയിലെ 19 ജീവനക്കാര്‍ സാക്ഷികളായിരുന്നിട്ടും വെറും രണ്ട് പേരെ മാത്രമാണ് സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇത്തരം നടപടികള്‍ അംഗീകരിക്കാനാകില്ലെന്നു സംഘടന വക്താക്കള്‍ പറഞ്ഞു. വിചാരണ ലീഷാമില്‍ നിന്ന് ബെല്‍ഫാസ്റ്റിലേക്ക് മാറ്റിയാല്‍ കൂടുതല്‍ സാക്ഷികളെ വിചാരണ ചെയ്യാന്‍ കഴിയുമെന്ന് സംഘടന വക്താക്കള്‍ പറയുന്നു.

Scroll To Top