Saturday December 10, 2016
Latest Updates

ഇന്ത്യന്‍ മരുഭൂമിയിലെ 120 കോടി വേഴാമ്പലുകള്‍ !!

ഇന്ത്യന്‍ മരുഭൂമിയിലെ 120 കോടി വേഴാമ്പലുകള്‍ !!

രാജ്യം മുഴുവന്‍ ചുട്ടു പൊള്ളുന്ന ഏപ്രില്‍-മെയ് മാസങ്ങളില്‍ പല ദിവസങ്ങളിലായി ഇന്ത്യയിലെ പൊതു തെരഞ്ഞടുപ്പ് നടക്കുകയാണ്. മഴ കാത്തിരിക്കുന്ന മരുഭൂമിയിലെ വേഴാമ്പലുകളെ പോലെ നല്ലൊരു സര്‍ക്കാരിനെ കാത്തിരിക്കുകയാണ് അഴിമതിയില്‍ ആറാടി നില്‍ക്കുന്ന ഇന്ത്യയിലെ 120 കോടി ജനങ്ങള്‍.

സ്വാതന്ത്ര്യപുലരിയില്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യയെക്കുറിച്ച് കണ്ട സ്വപ്നം സാക്ഷാത്കരിക്കാനുള്ള എല്ലാ വിഭവങ്ങളും ഇന്ത്യയില്‍ ഉണ്ടായിട്ടും ,അതിനു സാധിക്കാതെ പോയതിനു കാരണം പിന്നീടുള്ള കാലം ഇന്ത്യ ഭരിച്ച ഭരണാധികാരികളുടെ അഴിമതിയും സ്വജനപക്ഷപാതവുമാണ്.ഓരോ തെരഞ്ഞെടുപ്പിലും നല്ലത് പ്രതീക്ഷിച്ചു ജനങ്ങള്‍ വോട്ടു ചെയ്യുന്നു . പക്ഷെ അവരുടെ പ്രതിനിധികള്‍ നല്ലതല്ലായിരുന്നു എന്ന സത്യം വേദനയോടെ പതുക്കെ പതുക്കെ അവര്‍ തിരിച്ചറിയുന്നു. പിന്നീടുള്ള തെരഞ്ഞെടുപ്പുകളില്‍ അവരുടെ മുന്‍പില്‍ തെരഞ്ഞെടുക്കാന്‍ ‘നല്ല’ എന്നൊരു ചോയ്‌സ് ഇല്ലാതെ പോയി.

തെരഞ്ഞെടുപ്പിന് തലേന്ന് വോട്ടര്‍മാര്‍ക്ക് മദ്യവും പണവും നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍!! വോട്ട് നേടുന്നതുതന്നെ കൈക്കൂലി കൊടുത്താണ്‍! ഇന്ത്യ മഹാരാജ്യത്തല്ലാതെ ലോകത്ത് മറ്റെവിടെയെങ്കിലും ഇങ്ങനെ ഒരു കാര്യം സംഭവിക്കുമോ? ഒരു സ്ഥാനാര്‍ഥി ജനപ്രതിനിധിയായി രൂപാന്തരം പ്രാപിക്കുന്നതുതന്നെ അഴിമതിയിലൂടെയാണ്‍ ഒരു ജനപ്രതിനിധി ജന്മമെടുക്കുമ്പോള്‍ അതിന്റെ പിതൃത്വം തന്നെ അഴിമതിയും കൈക്കൂലിയുമാകുന്നു.അങ്ങനെ ഉള്ള ഒരു ജനപ്രതിനിധിയില്‍ നിന്ന് പിന്നീടുള്ള 5 വര്‍ഷകാലം അഴിമതിയല്ലാതെ മറ്റെന്താണ് നാം പ്രതീക്ഷികേണ്ടത് ?

ഇതിന്റെ മറുഭാഗത്ത് 30 ചില്ലികാശിനു വേണ്ടി രാജ്യത്തെ ഒറ്റു കൊടുക്കുന്ന യൂദസുകളായ വോട്ടര്‍മാരാണ്.ഈ അവസരത്തില്‍ പണ്ട് കൌടില്യന്‍ പറഞ്ഞത് ഓര്‍മ വരുന്നു ഓരോ രാജ്യത്തിനും അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരികളയെ ലഭിക്കു. ഇത് ഇന്ത്യയുടെ കാര്യത്തില്‍ എത്ര ശരിയാണ് ! കൊല്ലുന്ന പ്രജക്കു തിന്നുന്ന രാജാവ് !!

രാജ്യത്തെക്കാള്‍ താന്‍ വിശ്വസിക്കുന്ന പാര്‍ട്ടിയെ സ്‌നേഹിക്കുന്ന അണികളാണ് നമ്മുടെ രാജ്യത്തുള്ളത് .രാജ്യവും സ്വന്തം പാര്‍ട്ടിയും നശിക്കാന്‍ പോകുന്ന അവസ്ഥ വന്നാല്‍ അവര്‍ പാര്‍ട്ടിയെ രക്ഷിക്കാനാണ് നോക്കുന്നത് .പാര്‍ട്ടി ഒന്നാമതും രാജ്യം രണ്ടാമതും. ഈ അവസ്ഥ മാറി രാജ്യം ഒന്നാമതും പാര്‍ട്ടി രണ്ടാമതും വരുന്ന സ്ഥിതി ഉണ്ടായാലേ ഇന്ത്യമഹാരാജ്യം രക്ഷപെടു. DIGITAL CAMERAഅഴിമതി രഹിതമായ ഇന്ത്യയുടെ പുരോഗതിക്കു അടിസ്ഥാന ശിലയിടുന്ന തെരഞ്ഞെടുപ്പാകണം ഇത്. നമുക്ക് വിഡ്ഢികളായ അണികള്‍ ആവാതെ വിവേകികളായ വോട്ടര്‍മാര്‍ ആകാം.

ഇനിയെങ്കിലും വേഴാംമ്പലുകളെ പോലെയുള്ള ഈ കാത്തിരിപ്പു നമുക്ക് അവസാനിപ്പിക്കാം.അഴിമതിയിലൂടെ പാപപങ്കിലമായ ഭാരതാംബയുടെ വിരിമാറില്‍ യഥാര്‍ത്ഥ ജനാധിപത്യത്തിന്റെ കുളിര്‍മഴ പെയ്യട്ടെ…..ജയ് ഹിന്ദ് !

സെബി സെബാസ്റ്റ്യന്‍ സെല്‍ബ്രിഡ്ജ് 

Scroll To Top