Sunday December 04, 2016
Latest Updates

ഇന്ത്യന്‍ ബോക്‌സിംഗ് ഇതിഹാസം മേരി കോം വിരമിക്കുന്നു

ഇന്ത്യന്‍ ബോക്‌സിംഗ് ഇതിഹാസം മേരി കോം വിരമിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ബോക്‌സിംഗ് ഇതിഹാസം മേരികോം വിരമിക്കുന്നു. അടുത്ത വര്‍ഷം നടക്കുന്ന റിയോ ഒളിമ്പിക്‌സിന് ശേഷമാണ് മേരി കോം വിരമിക്കുന്നത്. ഡല്‍ഹിയില്‍ നടന്ന ഒരു പൊതു ചടങ്ങിനിടെയാണ് മേരി കോം വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്.

എന്റെ മൂന്നാമത്തെ കുട്ടിക്ക് രണ്ടു വയസ്സായി. ഇനി ബോക്‌സിങ് നിര്‍ത്തണമെന്ന് മനസ്സ് പറയുന്നു. മൂന്ന് കുട്ടികളായശേഷം ഇതുപോലെ മത്സരരംഗത്ത് സജീവമായവര്‍ എത്ര പേരുണ്ട്? റിയോയില്‍ ഒരു സ്വര്‍ണം നേടി വിരമിക്കണമെന്ന് ഞാന്‍ ആശിക്കുന്നു. അതാണ് എന്റെ ലക്ഷ്യം.

ലണ്ടന്‍ ഒളിംമ്പിക്‌സില്‍ വെങ്കലം നേടിയതാണ് മേരി കോമിന്റെ കരിയറിലെ ഏറ്റവും തിളക്കമുളള അധ്യായം. അഞ്ചു തവണ ലോക ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ മേരി നാലുതവണ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും കഴിഞ്ഞ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടിയിട്ടുണ്ട്.

 

Scroll To Top