Sunday December 11, 2016
Latest Updates

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്തയ്ക്ക് എതിരാളി ആരെന്ന് ഇന്നറിയാം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്തയ്ക്ക് എതിരാളി ആരെന്ന് ഇന്നറിയാം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്തയ്ക്ക് എതിരാളി ആരെന്ന് ഇന്നറിയാം. ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ കൊല്ക്കത്തയോട് പരാജയപ്പെട്ട പഞ്ചാബും, എലിമിനേറ്റര്‍ റൌണ്ടില്‍ മുംബൈയെ പരാജയപ്പെടുത്തിയ ചെന്നൈയുമാണ് ഇന്ന് ഏറ്റുമുട്ടുന്നത്. അഞ്ചാം ഫൈനല്‍ സ്വോണം കണ്ടാണ് ഇന്ന് ചെന്നൈ ഇറങ്ങുന്നത്. രണ്ട് തവണ ഐപിഎല്‍ കിരീടം നേടിയ ചെന്നൈയും ഇതുവരെ ഫൈനലില്‍ എത്താന്‍ സാധിക്കാത്ത പഞ്ചാബും ശക്തമായ പോരാട്ടം കാഴ്ചവച്ചാണ് ഇതുവരെ എത്തിയത്.

ഇരു ടീമുകള്‍ക്കും ഇത് ജീവന്‍മരണ പൊരാട്ടമായതിനാല്‍ ഫൈനലിനേക്കാള്‍ തീ പാറുന്ന മത്സരമായിരിക്കും ഇന്ന് നടക്കുക. ഗ്ലെന്‍ മാക്‌സ്‌വെല്‍ ആണ് പഞ്ചാബിന്റെ തുരുപ്പ് ചീട്ട്. കഴിഞ്ഞ രണ്ട് കളികളില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനു തിളങ്ങാനായില്ല എന്നത് മാത്രമാണ് ചെന്നൈയ്ക്ക് ആശ്വാസകരമായ കാര്യം. മാക്‌സ്‌വെല്ലിനു പുറമേ  ഡേവിഡ് മില്ലറും വീരേന്ദര്‍ സെവാഗും മനാന്‍ വോറയും വൃദ്ധിമാന്‍ സാഹയും ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്‌ലിയും പഞ്ചാബിന് കരുത്ത് പകരുന്ന താരങ്ങളാണ്.

ചെന്നൈ നിരയില്‍ ക്യാപ്റ്റന്‍ ധോണിയും റെയ്‌നയും ഡേവിഡ് ഹസിയും മികച്ച ഫോമിലാണ്. സന്ദീപ് ശര്‍മയും സ്പിന്നര്‍ അക്ഷര്‍ പട്ടേലും എല്‍. ബാലാജിയും ഓസീസ് താരം മിച്ചല്‍ ജോണ്‍സന്‍, മോഹിത് ശര്‍മ എന്നിവര്‍ ചെന്നൈയുടെ ബൌളിംഗ് നിരയിലെ കരുത്തന്‍മാരാണ്.

Scroll To Top