Saturday December 10, 2016
Latest Updates

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്തയ്ക്ക് ജയം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്തയ്ക്ക് ജയം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഏഴ് വിക്കറ്റ് ജയം. ഹൈദരാബാദ്  20 ഓവറില്‍ എട്ട് വിക്കറ്റിന് 142 റണ്‍സെടുത്തപ്പോള്‍ കൊല്‍ക്കത്ത രണ്ടു പന്തുകള്‍ ബാക്കി നില്‍ക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.40 റണ്‍സ് എടുത്ത റോബിന്‍ ഉത്തപ്പ 39 റണ്‍സ് എടുത്ത യൂസഫ് പത്താന്‍ എന്നിവരാണ് കൊല്ക്കത്തയുടെ വിജയശില്‍പ്പികള്‍.

മനീഷ് പാണ്ഡെ (35) റയാന്‍ ദോഷ്ചാറ്റെ (25) എന്നിവരും ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം കാഴ്ച വച്ചു. ഹൈദരാബാദ് ബാറ്റിംഗ് നിരയില്‍ 34 റണ്‍സ് നേടിയ ഡേവിഡ് വാര്‍നറാണ് ടോപ്പ് സ്‌കോറര്‍. കൊല്‍ക്കത്തയ്ക്ക് വേണ്ടി ഇര്‍ഫാന്‍ പത്താന്‍ 23 റണ്‍സും നമാന്‍ ഓജ 22 റണ്‍സും നേടി.നാല് ഓവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവാണ് ഹൈദരാബാദ് ബാറ്റിംഗ് നിരയെ ഒന്നൊന്നായി പവലിയിലേക്ക് മടക്കിയത്. ഉ

മേഷയാദവാണ് കളിയിലെ കേമന്‍. സാക്കിബ് അല്‍ ഹസന്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി. ഈ ജയത്തോടെ 12 പോയിന്റുമായി പട്ടികയില്‍ നാലാം സ്ഥാനത്തെത്തിയ കൊല്‍ക്കത്ത സെമിഫൈനല്‍ സാധ്യത സജീവമാക്കി. എട്ടു പോയിന്റുമായി ഹൈദരാബാദ് ബഹുദൂരം പിന്നിലാണ്.

Scroll To Top