Sunday December 04, 2016
Latest Updates

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്തയ്ക്ക് ജയം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്തയ്ക്ക് ജയം

ന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്തയ്ക്ക് ജയം. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ആറ് വിക്കറ്റിനാണ് കൊലക്കത്ത വിജയിച്ചത്. കട്ടക്കിലെ ബരാബതി സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 141 റണ്ണെടുത്തു. ടോസ് നേടിയ കൊല്‍ക്കത്ത മുംബൈയെ ബാറ്റിംഗിനു അയയ്ക്കുകയായിരുന്നു. മറുപടി ബാറ്റ് ചെയ്ത നൈറ്റ് റൈഡേഴ്‌സ് 18.4 ഓവറില്‍ വിജയ ലക്ഷ്യം മറികടന്നു.

80 റണ്‍സെടുത്ത ഓപ്പണര്‍ റോബിന്‍ ഉത്തപ്പയാണ് കൊല്‍ക്കത്തയുടെ വിജയശില്‍പ്പി.  52 പന്തില്‍ മൂന്നു സിക്‌സറും ഒന്‍പതു ഫോറുമടങ്ങുന്നതായിരുന്നു ഉത്തപ്പയുടെ ഇന്നിങ്ങ്‌സ്.  യൂസഫ് പഠാന്‍ 13 പന്തില്‍ 20 റണ്ണുമായി പുറത്താകാതെനിന്നു. നായകന്‍ ഗൗതം ഗംഭീര്‍, മനീഷ് പാണ്ഡെ 14 റണ്‍സ് വീതം എടുത്തു. കൊല്‍ക്കത്തയ്ക്ക് വേണ്ടി മോര്‍ണി മോര്‍ക്കല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

മുംബൈക്ക് വേണ്ടി നായകന്‍ രോഹിത് ശര്‍മ 45 പന്തില്‍ നിന്ന് രണ്ടു സിക്‌സറും നാലു ഫോറുമടക്കം 51 റണ്ണെടുത്തു. 27 പന്തില്‍ ഒരു സിക്‌സറും മൂന്നു ഫോറുമടക്കം 33 റണ്ണെടുത്ത അമ്പാട്ടി റായിഡുവും മുംബൈക്ക് മാന്യമായ സ്‌കോര്‍ സമ്മാനിക്കുന്നതിനായി പൊരുതി. കോറി ആന്‍ഡേഴ്‌സണ്‍ 18 റണ്‍സും കെയ്‌റോണ്‍ പൊള്ളാര്‍ഡ് 10 റണ്‍സും എടുത്തു.

Scroll To Top