Wednesday December 07, 2016
Latest Updates

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹിക്കെതിരെ കൊല്‍ക്കത്തയ്ക്ക് ജയം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹിക്കെതിരെ കൊല്‍ക്കത്തയ്ക്ക് ജയം

ന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 8 വിക്കറ്റ് ജയം.  ആദ്യംബാറ്റ് ചെയ്ത ഡെയര്‍ഡെവിള്‍സ് 5 വിക്കറ്റ് നഷ്ടത്തില്‍  160 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത പത്ത് പന്തുകള്‍ ബാക്കി നില്‍ക്കെ വിജയലക്ഷ്യം മറികടന്നു. നായകന്‍ ഗൗതം ഗംഭീറിന്റെ അര്‍ദ്ധ സെഞ്ചുറി 69 മികവിലാണ് കൊല്‍ക്കത്ത വിജയം കൈപ്പിടിയില്‍ ഒതുക്കിയത്.

ഗംഭീറിനൊപ്പം ഓപ്പണിംഗ് കൂട്ടുകെട്ടില്‍ ബാറ്റിംഗിനു ഇറങ്ങിയ റോബിന്‍ ഉത്തപ്പയും മികച്ച പിന്തുണ നല്കി. ഗംഭീര്‍ 56 പന്തില്‍ 69ഉം ഉത്തപ്പ 34 പന്തില്‍ 47 റണ്‍സും നേടി. 5 ബൗണ്ടറികളും രണ്ട് സിക്‌സറുകളും അടങ്ങുന്നതായിരുന്നു ഗംഭീറിന്റെ ഇന്നിങ്ങ്‌സ്. കൊല്ക്കത്തയ്ക്ക് വേണ്ടി ഓപ്പണിംഗ് വിക്കറ്റില്‍ ഇവര്‍ 106 റണ്‍സ് നേടി.

ബാറ്റിംഗ് തകര്‍ച്ച നേരിട്ട ഡല്‍ഹിക്ക് വേണ്ടി ജെപി ഡുമിനിയും കേദാര്‍ യാദവും ചേര്‍ന്നുള്ള ബാറ്റിംഗാണ് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. ഡുമിനി പുറത്താകാതെ 40 റണ്‍സും യാദവ് പുറത്താകാതെ 26 റണ്‍സും എടുത്തു. ഡല്‍ഹിക്ക് വേണ്ടി ദിനേശ് കാര്‍ത്തിക് 36 റണ്‍സും മുരളി വിജയ് 24 റണ്‍സും പീറ്റേഴ്‌സണ്‍ ആറ് റണ്‍സും എടുത്തു.

Scroll To Top