Sunday December 04, 2016
Latest Updates

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈയ്ക്ക് നാലാം ജയം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈയ്ക്ക് നാലാം ജയം

ന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് അഞ്ച് വിക്കറ്റ് ജയം. ഹൈദരാബാദ് സണ്‍ റൈസേഴ്‌സിനെയാണ് ചെന്നൈ അട്ടിമറിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 145 റണ്‍സ് എടുത്തു. തുടര്‍ന്ന് 146 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനു ഇറങ്ങിയ ചെന്നൈ മൂന്ന് പന്തുകള്‍ ബാക്കി നില്‌ക്കെ വിജയലക്ഷ്യം മറികടന്നു. അഞ്ച് വിക്കറ്റിനാണ് ചെന്നൈയുടെ വിജയം.

ഈ ജയത്തോടെ ചെന്നൈ തുടര്‍ച്ചയായ നാല് മത്സരങ്ങളില്‍ വിജയം നേടി. അതേസമയം ഹൈദരബാദിനു നാലില്‍ മൂന്ന് മത്സരങ്ങളെ വിജയിക്കാന്‍ സാധിച്ചുള്ളൂ. 66 റണ്‍സ് എടുത്ത ഓപ്പണര്‍ ഡ്വേന്‍ സ്മിത്ത്, 40 റണ്‍സ് എടുത്ത ബ്രണ്ടന്‍ മക്കല്ലം എന്നിവരാണ് ചെന്നൈയുടെ വിജയശില്‍പ്പികള്‍. ചെന്നൈയുടെ ഓപ്പണിംഗ് കൂട്ടുകെട്ട് ആദ്യത്തെ പത്ത് ഓവറില്‍ നിന്ന് 85 റണ്‍സ് നേടി. ബെന്‍ ഹില്‍ ഫെന്‍ഹോസും മോഹിത് ശര്‍മ്മയും ചെന്നൈയ്ക്ക് വേണ്ടി രണ്ടു വിക്കറ്റ് വീതം നേടി.

ആരോണ്‍ ഫിഞ്ച് (46), ലോകേഷ് രാഹുല്‍ (25), ഡരന്‍ സമി (23) എന്നിവരുടെ പ്രകടനമാണ് ഹൈദരബാദിന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. 23 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറാണ് ഹൈദരാബാടിന്റെ ബൌളിംഗ് നിരയില്‍ തിളങ്ങിയത്.

Scroll To Top