Monday December 05, 2016
Latest Updates

ഇന്ത്യന്‍ പയ്യനും ഗൂഗിള്‍ മാപ്പും

ഇന്ത്യന്‍ പയ്യനും ഗൂഗിള്‍ മാപ്പും

തനിക്കു നഷ്ടമായ കുടുംബത്തെ കണ്ടെത്താന്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം തേടിയ ഒരു യുവാവിന്റെ കഥ കഴിഞ്ഞ വര്‍ഷം ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും അള്‌ലാതെയും ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
25 വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്റെ അഞ്ചാം വയസ്സില്‍ നഷ്ടമായ കുടുംബത്തെയാണ് ഗൂഗിള്‍ ഏര്‍ത്തിലൂടെ അവന്‍ കണ്ടെത്തിയത്. ഇപ്പോഴിതാ അവന്റെ കഥയെ അടിസ്ഥാനപ്പെടുത്തി ഒരു പരസ്യവും പുറത്തിറങ്ങിക്കഴിഞ്ഞു.
നിങ്ങള്‍ക്ക് ആ ചെറുപ്പക്കാരനെ മനസിലാക്കാന്‍ സാധിക്കുന്നില്ലേ, ഇന്ത്യന്‍ വംശജനായ സാരു ബ്രിയര്‍ലി ആണ് ഇത്തരത്തില്‍ തന്റെ കുടുംബത്തെ തേടിപ്പിടിച്ച ചെറുപ്പക്കാരന്‍. സാരുവിന് അഞ്ചുവയസ്സുള്ളപ്പോള്‍ ചേട്ടന്റെ കൂടെ ട്രെയിന്‍ യാത്ര ചെയ്യുന്ന സമയത്ത് ഉറങ്ങിപ്പോയതാണ് അവന്റെ ജീവിതത്തെ കീഴ്‌മേല്‍ മറിച്ച സംഭവത്തിന്റെ തുടക്കം. നേരം വെളുത്ത് ഉണര്‍ന്നു നോക്കിയ സാരു തന്റെ ചേട്ടനെ കണ്ടില്ല, തനിക്കറിയാത്ത ഏതോ ഒരു സ്ഥലത്തെത്തി നില്‍ക്കുന്ന വണ്ടിയില്‍ അവന്‍ പകച്ചിരിക്കുകയാണ് ചെയ്തത്.
അതിനു ശേഷം തനിച്ച് അവനീ ലോകത്തിലെ കഷ്ടതകളിലേക്ക് വലിച്ചെറിയപ്പെടുകയായിരുന്നു. എന്നാല്‍ പിന്നീട് ആസ്‌ട്രേലിയക്കാരായ ഒരു കുടുംബം അവനെ ദത്തു സ്വീകരിക്കുകയും അവനെയും കൊണ്ട് ആസ്‌ട്രേലിയയിലേക്ക് പോവുകയും ചെയ്തു.

എന്നാല്‍ തനിക്ക് നല്ല ഒരു ജീവിതം ലഭിച്ച ശേഷവും സാരു അറ്റുപോയ തന്റെ കുടുംബത്തെ കണ്ടുപിടിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയും ഒടുവില്‍ അവനതില്‍ വിജയിക്കുകയും ചെയ്യുകയായിരുന്നു.
ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന പരസ്യ ചിത്രവും സാരുവിന്റെ അന്വേഷണത്തിന്റെ കഥ പറയുകയാണ്. തന്റ നാടും വീടും കണ്ടെത്താന്‍ ഏതു വിധേനയാണ് താന്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിച്ചത് എ്‌ന വിശദീകരണവും പരസ്യത്തില്‍ സാരു വിവരിക്കുന്നുണ്ട്. തന്റെ ഇപ്പോഴത്തെ രക്ഷിതാക്കളും ഒരു ഇന്ത്യന്‍ മാപ്പിന്റെ സഹായത്താല്‍ തനിക്ക് കാര്യങ്ങള്‍ പറഞ്ഞുതന്നിരുന്നുവെന്നും സാരു പറയുന്നുണ്ട്.
തന്റെ അന്വേഷണങ്ങള്‍ക്കൊടുവില്‍ താന്‍ നഷ്ടപ്പെട്ട തന്റെ കുടുംബത്തെ കണ്ടെത്തിയിരിക്കുന്നു എന്നും സാരു ആശ്വസിക്കുന്നു.like-and-share

Scroll To Top