Wednesday December 07, 2016
Latest Updates

ഇന്ത്യന്‍ കാര്‍ വിപണിയില്‍ മാരുതി ആധിപത്യം തുടരുന്നു

ഇന്ത്യന്‍ കാര്‍ വിപണിയില്‍ മാരുതി ആധിപത്യം തുടരുന്നു

ഇന്ത്യന്‍ കാര്‍ വിപണിയില്‍ മാരുതി ആധിപത്യം തുടരുന്നു. ജൂലൈ മാസത്തെ കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം വില്‍പ്പന നേടിയ ആദ്യ പത്ത് കാറുകളില്‍ അഞ്ചും മാരുതി കാറുകള്‍. കഴിഞ്ഞ മാസം ഏറ്റവുമധികം വിറ്റഴിച്ച കാറുകളില്‍ മാരുതിയുടെ സ്വിഫ്റ്റ് ഡിസൈറാണ് ഒന്നാം സ്ഥാനത്ത്. ജൂലൈയില്‍ 18,634 സ്വിഫ്റ്റ് കാറുകള്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിച്ചു. ഏറെ നാള്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്ന മാരുതി അള്‍ട്ടോ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അള്‍ട്ടോ കഴിഞ്ഞ മാസം 16,997 കാറുകള്‍ വിറ്റു.

സ്വിഫ്റ്റിന്റെ തന്നെ പ്രമീയം ഹാച്ച്ബാക്ക് വിഭാഗത്തിലെ കാറുകളാണ് വില്‍പ്പനയില്‍ മൂന്നാം സ്ഥാനത്ത്. സ്വിഫ്റ്റ് പ്രീമിയം ഹാച്ച് ബാക്ക് കഴിഞ്ഞ മാസം 15,703 എണ്ണം വിറ്റഴിഞ്ഞു. 11,762 കാറുകള്‍ വിറ്റഴിച്ച് മാരുതി വാഗണര്‍ ആണ് നാലാം സ്ഥാനത്ത്. 7,705 കാറുകള്‍ വിറ്റ ഹോണ്ട സിറ്റി അഞ്ചാം സ്ഥാനം നേടി. ഹ്യുണ്ടായി ഗ്രാന്‍ഡ് ഐ 10 ഹാച്ച്ബാക്കിനാണ് ആറാം സ്ഥാനം. 7,023 എണ്ണമാണ് ഐ 10 വിറ്റുപോയത്.

6,652 കാറുകള്‍ വിറ്റഴിച്ച് ഹുണ്ടായിയുടെ തന്നെ ഏക്‌സന്റ് ഏഴാം സ്ഥാനം നേടി. 6,394 കാറുകള്‍ വിറ്റഴിച്ച മാരുതി സെലെരിയോ ആണ് എട്ടാം സ്ഥാനത്ത്. 6,035 കാറുകള്‍ വിറ്റഴിച്ച ഹുണ്ടായി ഇയോണ്‍ ഒന്‍പതാം സ്ഥാനത്തും 4,507 കാരുകലുമായി ഹോണ്ട അമേയ്‌സ് പത്താം സ്ഥാനത്തുമുണ്ട്.

Scroll To Top