Sunday December 11, 2016
Latest Updates

ഇന്ത്യന്‍ കറന്‍സിയില്‍ നിന്ന് മഹാത്മാഗാന്ധിയുടെ ചിത്രം ഒഴിവാക്കണമെന്ന് ഹിന്ദു മഹാസഭ

ഇന്ത്യന്‍ കറന്‍സിയില്‍ നിന്ന് മഹാത്മാഗാന്ധിയുടെ ചിത്രം ഒഴിവാക്കണമെന്ന് ഹിന്ദു മഹാസഭ

ന്യൂഡല്‍ഹി: ഇന്ത്യന്‍ കറന്‍സിയില്‍ നിന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രം ഒഴിവാക്കണമെന്ന് ഹിന്ദു മഹാസഭ. ഇക്കാര്യം ആവശ്യപ്പെട്ട് ഹിന്ദു മഹാസഭ പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാരിനും കത്തയച്ചു. നോട്ടുകളില്‍ നിന്ന് ഗാന്ധിജിയുടെ ചിത്രം നീക്കി ഛത്രപജി ശിവജി, മഹാറാണാ പ്രതാപ്, ബി.ആര്‍ അംബേദ്കര്‍ എന്നിവരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്യണമെന്ന് ഹിന്ദു മഹാസഭ ആവശ്യപ്പെട്ടു.

ഹിന്ദുമഹാസഭ വര്‍ക്കിങ് പ്രസിഡന്റ് കമലേഷ് തിവാരി മാധ്യമങ്ങളിലൂടെ ഇക്കാര്യം പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംഘടന ഇക്കാര്യം ആവശ്യപ്പെട്ടു കത്തയച്ചത്. സര്‍വകലാശാലകളിലും കോളേജുകളിലും സ്‌കൂളുകളിലും മഹാത്മജിയെ രാഷ്ട്രപിതാവെന്ന് പഠിപ്പിക്കുന്നത് നിര്‍ത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. ഗാന്ധിജി രാഷ്ട്രപിതാവാണെന്ന് ഔദ്യോഗിക വിജ്ഞാപനമൊന്നും നിലവിലില്ല. അതുകൊണ്ട് തന്നെ ഗാന്ധിജി രാഷ്ട്രപിതാവാണെന്ന് പഠിപ്പിക്കുന്നത് നിര്‍ത്തണമെന്നാണ് ആവശ്യം.

ഗാന്ധി ഘാതകന്‍ ഗോഡ്‌സെയ്ക്കായി അമ്പലം പണിയാന്‍ ഹിന്ദു മഹാസഭ തീരുമാനിച്ചിരുന്നു. ലഖ്‌നൗവില്‍ ഇതിനായി സ്ഥലം കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കറന്‍സി നോട്ടില്‍ നിന്ന് ഗാന്ധിജിയുടെ ചിത്രം ഒഴിവാക്കണമെന്ന നിര്‍ദ്ദേശവുമായി ഹിന്ദു മഹാസഭ രംഗത്ത് വന്നത്.

Scroll To Top