Monday December 05, 2016
Latest Updates

ഇന്ത്യന്‍ കമ്പനിയായ ടാറ്റ ഗ്രൂപ്പ് അയര്‍ലണ്ടിലേക്ക്, ലക്ഷ്യം വിദ്യാഭ്യാസ മേഖല 

ഇന്ത്യന്‍ കമ്പനിയായ ടാറ്റ ഗ്രൂപ്പ് അയര്‍ലണ്ടിലേക്ക്, ലക്ഷ്യം വിദ്യാഭ്യാസ മേഖല 

ഡബ്ലിന്‍: ഇന്ത്യന്‍ കമ്പനിയായ ടാറ്റ ഗ്രൂപ്പ് അയര്‍ലണ്ടിലേക്ക്. ഐറിഷ് വിദ്യാഭ്യാസ മേഖലയില്‍ നിക്ഷേപം ഇറകുന്നതിനാണ് ടാറ്റ ആലോചിക്കുന്നത്. ഐറിഷ് യൂനിവേഴ്‌സിറ്റികളിലെ ബിരുദ കോഴ്‌സുകള്‍ ഓണ്‍ലൈന്‍ മുഖേന ലോകമെമ്പാടും ലഭ്യമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

അയര്‍ലണ്ടിലെ ഏറ്റവും സമ്പന്നനായ ഇന്ത്യന്‍ വംശജന്‍ പല്ലോന്‍ജി മിസ്ത്രിയും മകന്‍ സൈറസും സഹ ഉടമകളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസാണ് അയര്‍ലണ്ടില്‍ ഓണ്‍ലൈന്‍ കോഴ്‌സുകളില്‍ നിക്ഷേപമിറക്കാന്‍ തീരുമാനിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസും (ടി സി എസ്) അയര്‍ലണ്ടിലെ മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സ് പദ്ധതിയുമായി സഹകരിച്ചുകൊണ്ടാകും വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപത്തിന് തുടക്കമിടുക. 

നിക്ഷേപം ഇറക്കുന്നതിനു മുന്നോടിയായി സര്‍ക്കാരിലെ ഉന്നതരുമായും യൂണിവേഴ്‌സിറ്റി പ്രതിനിധികളുമായും ടി സി എസ് ചര്‍ച്ചകള്‍ ആരംഭിച്ചു.. അമേരിക്കയിലെ സ്റ്റാഫോര്‍ഡ് സര്‍വകലാശാലയും മാസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയുമാണ് ആദ്യമായി ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ആരംഭിച്ചത്. 

അയര്‍ലണ്ടില്‍ ട്രിനിറ്റി കോളജ് ഉള്‍പ്പെടെ പ്രധാന കോളജുകള്‍ സെപ്റ്റംബറില്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ തുടങ്ങാനിരിക്കുകയാണ്. ഭാവിയില്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്ക് വലിയ പ്രാധാന്യം കൈവരുമെന്നും വിദ്യാഭ്യാസ വിദഗ്ദര്‍ വിലയിരുത്തുന്നു. 

ഈ പശ്ചാത്തലത്തിലാണ് ടാറ്റ ഐറിഷ് ഓണ്‍ലൈന്‍ കോഴ്‌സുകള്‍ തുടങ്ങാന്‍ ശ്രമം ആരംഭിച്ചത്. ടാറ്റ നിലവില്‍ നടത്തുന്ന ഓണ്‍ലൈന്‍ പഠന പദ്ധതിയില്‍ 300,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിലേക്ക് കൂടി ഈ പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കമ്പനി അയര്‍ലണ്ടില്‍ നിക്ഷേപം ഇറക്കാന്‍ തീരുമാനിച്ചത്. ഐറിഷ് പൌരത്വം സ്വീകരിച്ച് മുംബൈയില്‍ താമസിക്കുന്ന പല്ലോന്‍ജി മിസ്ത്രിക്ക് ടാറ്റയില്‍ 18.4 ശതമാനം ഓഹരിയുണ്ട്. പല്ലോന്‍ജി കുടുംബത്തിന്റെ ആകെ ആസ്തി 10 ബില്യന്‍ ഡോളറാണ്‌

Scroll To Top