Thursday December 08, 2016
Latest Updates

ഇന്ത്യന്‍ എയര്‍ലൈന്‍സുകള്‍ക്ക് സുരക്ഷാ സംവിധാനങ്ങള്‍ കുറവ് :അമേരിക്ക ഇന്ത്യയുടെ ഗ്രേഡ് താഴ്ത്തി

ഇന്ത്യന്‍ എയര്‍ലൈന്‍സുകള്‍ക്ക് സുരക്ഷാ സംവിധാനങ്ങള്‍ കുറവ് :അമേരിക്ക ഇന്ത്യയുടെ ഗ്രേഡ് താഴ്ത്തി

ഡബ്ലിന്‍ : ഇന്ത്യന്‍ എയര്‍ലൈനുകളുടെ സുരക്ഷാ സംവിധാനങ്ങള്‍ ലോകനിലവാരം പുലര്‍ത്തുന്നതില്‍ നിന്നും പിന്നോട്ടുപോവുകയാണെന്ന് റിപ്പോര്‍ട്ട്. യുഎസ് ഫെഡറല്‍ ആവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ആണ് ഇന്ത്യയുടെ എയര്‍ലൈന്‍ സേഫ്റ്റി കുറഞ്ഞിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. സൗത്ത് ഏഷ്യന്‍രാജ്യങ്ങള്‍ എയര്‍ലൈന്‍ സുരക്ഷ ക്രമീകരണങ്ങള്‍ക്കായി ആവശ്യത്തിനുള്ള ഒഫീഷ്യല്‍സിനെ നിയമിക്കുന്നില്ലെന്ന കണ്ടുപിടുത്തമാണ് ഇപ്പോള്‍ ഇത്തരത്തില്‍ ഒരു പ്രസ്താവന ഇറക്കാന്‍ എഫ്എഎയെ പ്രേരിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കാറ്റഗറി 1ല്‍നിന്നും കാറ്റഗറി രണ്ടിലേക്ക് ഇന്ത്യയുടെ ഗ്രേഡ് മാറ്റിയിരിക്കുകയാണ്. ഇന്ത്യയുടെ ഏവിയേഷന്‍ റഗുലേറ്റര്‍ പുറത്തിറക്കിയ റിവ്യൂവില്‍ ലോകോത്തര നിലവാരമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ ഇന്ത്യ പിന്നോക്കം പോയിരിക്കുന്നു എന്നു കാണിച്ചതിനെ തുടര്‍ന്നാണ് ഈ ഗ്രേഡ് മാറ്റം. ഏവിയേഷന്‍ സുരക്ഷാ വിഭാഗത്തില്‍ വേണ്ടത്ര ഉദ്യോഗസ്ഥരെ നിയമിക്കാത്തതാണ് പ്രശ്‌നമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
യൂറോപ്യന്‍ യൂനിയന്റെ താല്‍പര്യവും എഫ്എഎയുടെ നീക്കത്തില്‍ ഉണ്ടായിരുന്നു എന്നാല്‍ ഇയു സേഫ്റ്റി ലിസ്റ്റുമായി ഇതിന് നേരിട്ട് ബന്ധമില്ലെന്നാണ് യൂറോപ്യന്‍ യൂനിയന്‍ അറിയിച്ചിരിക്കുന്നത്.
എന്നാല്‍ തങ്ങളുടെ ഗ്രേഡ് തിരികെപിടിക്കുന്നതിനായി എത്രയും പെട്ടെന്നു തന്നെ 75ഓളം വിമാന ഓപറേറ്റര്‍മാരെ നിയമിക്കാനും കൂടാതെ ഒട്ടനവധി പേര്‍ക്ക് ഇതുമായി ബന്ധപ്പെട്ട പരിശീലനങ്ങള്‍ നല്‍കാനും ഇന്ത്യന്‍ അതോറിറ്റികള്‍ തീരുമാനിച്ചിട്ടുണ്ട്.
വളരെ ആരോഗ്യ ദായകവും സുഖകരവുമായ ഭക്ഷണം യാത്രക്കാര്‍ക്ക് നല്‍കുക എന്ന കാര്യത്തില്‍ ഐറിഷ് എയര്‍ലൈന്‍സ് എല്ലാവരും തന്നെ കൃത്യമായ പ്രാധാന്യം നല്‍കി വരുന്നുവെന്നാണ് ഇത് സംബന്ധിച്ച പഠനം സൂചിപ്പിക്കുന്നത്. യാത്രക്കാരുടെ ആരോഗ്യമേഖലയില്‍ തിളക്കം കാണിക്കുന്നത് എയര്‍ലിങ്കസ് തന്നെയാണ്.
പച്ചക്കറികളും പഴവര്‍ഗങ്ങളും സാലഡുകളുമൊക്കെ പ്രധാനമായും ഭക്ഷണസാധനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ ഭക്ഷണങ്ങള്‍ക്കായി മുന്‍കൂട്ടി തന്നെ എയര്‍ലൈന്‍ വെബ്‌സൈറ്റുകളില്‍ ബുക്ക് ചെയ്യണമെന്നാണ് പറഞ്ഞിരിക്കുന്നത്

Scroll To Top