Monday December 05, 2016
Latest Updates

ഇന്ത്യന്‍ എംബസി ഉപരോധിക്കാനെത്തിയ മാവോയിസ്റ്റ് അനുഭാവികളെ ഗാര്‍ഡ തടഞ്ഞു ;ഇന്ത്യന്‍ മാവോയിസ്റ്റുകള്‍ക്ക് പിന്തുണ നല്‍കുമെന്ന് സമരക്കാര്‍

ഇന്ത്യന്‍ എംബസി ഉപരോധിക്കാനെത്തിയ മാവോയിസ്റ്റ് അനുഭാവികളെ ഗാര്‍ഡ തടഞ്ഞു ;ഇന്ത്യന്‍ മാവോയിസ്റ്റുകള്‍ക്ക് പിന്തുണ നല്‍കുമെന്ന് സമരക്കാര്‍

ഡബ്ലിന്‍ :ഡബ്ലിനിലെ ഇന്ത്യന്‍ എംബസി പിക്കറ്റ് ചെയ്യാനെത്തിയ മാവോയിസ്റ്റ് അനുഭാവികള്‍ ഒരു മണിക്കൂര്‍ സമയം സമരം നടത്തിയ ശേഷം ഗാര്‍ഡയുടെ കര്‍ശനമായ മുന്നറിയിപ്പിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു മടങ്ങി.

ഇന്ത്യയിലെ മാവോയിസ്റ്റ് വിപ്ലവ പോരാളികള്‍ക്ക് പിന്തുണ അറിയിച്ചും ,അന്യായമായി തടങ്കലില്‍ കഴിയുന്ന മാവോയിസ്റ്റുകളെ വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ട് ഇന്നലെ പന്ത്രണ്ട് മണിയോടെ പലസ്ഥലങ്ങളില്‍ നിന്നായി റാനിലയിലെ ഇന്ത്യന്‍ എംബസിക്ക് സമീപം ഒന്നിച്ചു കൂടി ചെറിയ പ്രകടനമായാണ് പിക്കറ്റിംഗ് സ്ഥലത്തെത്തിയത്.image (2)

ബാനറുകളും ബോര്‍ഡുകളുമായി എത്തിയ പ്രവര്‍ത്തകര്‍ അകത്തേയ്ക്ക് കടക്കാനുള്ള ശ്രമം ഗാര്‍ഡ തടഞ്ഞു. മുപ്പതോളം പേര്‍ പിക്കറ്റിഗിനു എത്തിയിരുന്നു കനത്ത തണുപ്പിലും മഴയിലും ഒരു മണിക്കൂര്‍ സമാധാന പരമായി സമരം ചെയ്തവര്‍ ,മാവോ സേതുംഗ് ജയിക്കട്ടെ , ജനകീയ വിപ്ലവം നീണാള്‍ വാഴട്ടെ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് മുഴക്കിയത്.

എംബസിയ്ക്ക് അകത്തേയ്ക്ക് കടക്കാന്‍ ശ്രമിച്ചവരോട് അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് ഗാര്‍ഡ അറിയിച്ചു.എങ്കിലും ഏതാനം പേര്‍ എംബസിയുടെ മുഖ്യവാതിലിലുള്ള പോസ്റ്റ് ബോക്‌സില്‍ പ്രതിഷേധ കുറിപ്പുകള്‍ നിക്ഷേപിച്ചു.

ഇന്ത്യയില്‍ ‘യഥാര്‍ഥ ജനാധിപത്യം ‘പുലരുന്നതിന് ആളും അര്‍ഥവും നല്‍കി സഹായിക്കുമെന്ന് സമരക്കാര്‍ പ്രതിന്ജയെടുത്തു .

റിപ്പബ്ലിക് ദിനത്തിന്റെ തൊട്ടു തലേന്നാള്‍ ഡബ്ലിനില്‍ നടത്തപ്പെട്ട ഇന്ത്യാ വിരുദ്ധ സമരം ഏറെ ആശങ്കയോടെയാണ് അയര്‍ലണ്ടിലെ മലയാളികള്‍ കണ്ടത്.എങ്കിലും സമരക്കാരുടെയിടയിലും ഒരു മലയാളിയടക്കം മൂന്നു ഇന്ത്യാക്കാര്‍ ഉണ്ടായിരുന്നു.പിക്കറ്റിംഗ് സമരത്തില്‍ നേരിട്ട് പങ്കെടുത്തില്ല എങ്കിലും ഡബ്ലിനിലെ മാവോയിസ്റ്റ് അനുഭാവ ഗ്രൂപ്പിന് അവരുമായി നല്ല ബന്ധമുണ്ടെന്നു വ്യക്തമാണ്.രണ്ട് ഇന്ത്യാക്കാര്‍ യോഗത്തില്‍ പ്രസംഗിക്കുമെന്ന് നേരത്തെ സംഘാടകര്‍ അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല.ഗാര്‍ഡയുടെ ശക്തമായ സാന്നിധ്യമാണ് അതിനു കാരണമെന്ന് സംഘാടകര്‍ പിന്നീട് പറഞ്ഞു.

ഇന്ത്യന്‍ മാവോയിസ്റ്റ് ( PO W ‘s ) ഇന്റര്‍നാഷണല്‍ ഡേ ഓഫ് ആക്ഷനോടനുബന്ധിച്ച് ഇന്നലെ ഡബ്ലിനിലെ ഇന്ത്യന്‍ എംബസി ഓഫീസ് പിക്കറ്റ് ചെയ്യുമെന്ന് മാവോയിസ്റ്റുകളുടെ ഭീഷണി ഐറിഷ് അധികാരികളും ഗൗരവമായി കരുതി ഗാര്‍ഡയെ എംബസിക്കു മുന്‍പില്‍ വിന്യസിച്ചിരുന്നു

Scroll To Top