Friday December 09, 2016
Latest Updates

ഇന്ത്യന്‍ ഇലക്ഷന്‍ 2014 -ഡബ്ലിനില്‍ പ്രഭാഷണ പരമ്പര ഫെബ്രുവരി 27 ന് തുടങ്ങും

ഇന്ത്യന്‍ ഇലക്ഷന്‍ 2014 -ഡബ്ലിനില്‍ പ്രഭാഷണ പരമ്പര ഫെബ്രുവരി 27 ന് തുടങ്ങും

ഡബ്ലിന്‍ :ഡബ്ലിനിലെ ഡി സി യു ക്യാമ്പസില്ലുള്ള ഐറിഷ് ഇന്ത്യ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പ്രഭാഷണ പരമ്പര നടത്തുന്നു.
ഫെബ്രുവരി 27 നുള്ള ഈ പരമ്പരയിലെ ആദ്യത്തെ പ്രഭാഷണം ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ പ്രൊഫ .സുമത്രൊ ബോസാണ് നിര്‍വഹിക്കുക.’ India’s Democracy at a Crossroads: The 2014 Election and Beyond ‘എന്ന വിഷയമാണ് അദ്ദേഹം അവതരിപ്പിക്കുക.27 ന് ഡി സി യൂ ബിസിനസ് സ്‌കൂളിലെ Room Q220 ലാണ് പ്രഭാഷണം.

പ്രവേശനം സൗജന്യമാണ്.താല്‍പര്യമുള്ളവര്‍ നാളെ (തിങ്കള്‍ )യെങ്കിലും india@dcu.ie എന്ന ഇ മെയിലില്‍ പേര് രജിസ്ടര്‍ ചെയ്യണം.

മാര്‍ച്ച് 3 ന് ഇന്ത്യയിലെ ഐറിഷ് അമ്പാസിഡര്‍ ഫെലിം മാക് ലിംഗ്വനും , മാര്‍ച് 11 ന് പ്രൊഫ.പ്രിയങ്കര്‍ ഉപാധ്യായയും ,മാര്‍ച്ച് 27 ന് ഇന്ത്യന്‍ അമ്പാസിഡര്‍ രാധികാ ലോകേഷും പരമ്പരയുടെ ഭാഗമായി പ്രഭാഷണങ്ങള്‍ നടത്തും.

Scroll To Top