Sunday December 11, 2016
Latest Updates

ഇന്ത്യക്കാര്‍ തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാകണമെന്നു അയര്‍ലണ്ടിലെ ആദ്യത്തെ കറുത്ത വര്‍ഗക്കാരനായ മേയര്‍

ഇന്ത്യക്കാര്‍ തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാകണമെന്നു അയര്‍ലണ്ടിലെ ആദ്യത്തെ കറുത്ത വര്‍ഗക്കാരനായ മേയര്‍

പോര്‍ട്ട് ലീസ് : ലാവോസ് പ്രവശ്യയിലെ പോര്‍ട്ട്‌ലീസിലെ മേയറായി കറുത്തവര്‍ഗക്കാരനായ റോടിമി അദെബരി തിരഞ്ഞെടുക്കപ്പെട്ടത് 2007 ലാണ് . ഇത് ചരിത്രപരമായ സംഭവമായാണ് അയര്‍ലണ്ടിലെ രാഷ്ട്രീയലോകം കണ്ടത് .

49 കാരനായ റോടിമി നൈജീരിയക്കാരനാണ്.മുസ്ലീമായിരുന്ന റോടീമി ക്രിസ്തുമത വിശ്വാസംസ്വീകരിച്ചതിനെ ചൊല്ലി ഉണ്ടാകേണ്ടി വന്ന കടുത്ത മര്‍ദനത്തെ തുടര്‍ന്ന് അയര്‍ലണ്ട് ഇദ്ദേഹത്തിനു അഭയം കൊടുക്കുകയായിരുന്നു

ഡബ്ലിന്‍ യൂണിവേഴ്‌സിറ്റിയുടെ കീഴില്‍നിന്ന് ഇന്റര്‍കള്‍ച്ചറല്‍ സ്റ്റഡീസില്‍ മാസ്റ്റര്‍ ഡിഗ്രി നേടിയ റോടീമി അയര്‍ലണ്ടിന്റെ രാഷ്ട്രീയ രംഗത്ത് കുടിയേറ്റക്കാര്‍ക്ക് ദിശാബോധം നല്‍കിയ നേതാവാണ്
നാലുകുട്ടികളുടെ അച്ഛനായ റോടിമി ലാവോസിലാണ് താമസം. സാംസാകാരിക പരിഗണനയ്ക്കും ഐറിഷ് സമൂഹവും കുടിയേറ്റക്കാരും തമ്മിലുള്ള ഇഴുകിച്ചേരലും കണക്കിലെടുത്ത് പ്രവര്‍ത്തിച്ച വ്യക്തി കൂടിയാണ് അദ്ദേഹം.

2004ലെ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച റോടീമിയെ ലാവോസിലെ ജനങ്ങള്‍ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു .
സാധാരണക്കാരായ കുടിയേറ്റക്കാര്‍ക്കുവേണ്ടി ഒരു ഇന്റഗ്രേഷന്‍ പ്രൊജക്ട് നടപ്പിലാക്കാനുള്ള പ്രവര്‍ത്തനത്തിലാണ് അദ്ദേഹം.

2007 ജൂണില്‍ സ്വതന്ത്രനായി മത്സരിച്ച റോടിമി പോര്‍ട്ട് ലീസിന്റെ മേയറായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അയര്‍ലണ്ടിലെ ജനങ്ങള്‍ അതിശയത്തോടെയാണ് പ്രതീകരിച്ചത് .. പുത്തന്‍ ചരിത്രം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണെന്ന് റോടിമി പറയും .അഭയാര്‍ഥിയായി സ്വീകരിച്ച നാടിന്റെ അധികാരിയാവാനുള്ള അപൂര്‍വ അവസരം .

1990കളിലാണ് അയര്‍ലന്റില്‍ ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണം 1ശതമാനത്തില്‍നിന്നും 10ശതമാനമായി കൂടിയത്. ഇന്നത് 18 % ആയിക്കഴിഞ്ഞു

അയര്‍ലന്റ് ഇന്ന് വളരെ മാറിക്കഴിഞ്ഞുവെന്നും പഴയരൂപത്തിലേക്ക് ഇനിയും തിരിച്ചുപോകില്ലെന്നും റോടിമി പറഞ്ഞു. ഒത്തിരി സാഹചര്യങ്ങള്‍ ഒരുക്കിത്തരുന്ന രാജ്യമായി അയര്‍ലന്റ് മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പക്ഷേ രാജ്യത്തിന്റെ മുഖ്യധാരയില്‍ ഇഴുകിച്ചേരാന്‍ ഇന്ത്യക്കാര്‍ അടക്കമുള്ള കുടിയേറ്റക്കാര്‍ മടിച്ചു നില്‍ക്കുന്നതില്‍ അദ്ദേഹത്തിനു വിയോജിപ്പാണ് .ഇരുപതിനായിരത്തോളം മാത്രമേ നൈജീരിയക്കാര്‍ അയര്‍ലണ്ടില്‍ ഉള്ളു .പക്ഷെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവര്‍ അതില്‍ അഞ്ഞൂറോളം പേരെങ്കിലും വരും ,അത്രയും തന്നെ ജനസംഖ്യയുള്ള ഇന്ത്യാക്കാരിലാവട്ടെ വിരലില്‍ എണ്ണാ വുന്നത്ര പേര്‍ പോലും രാഷ്ട്രീയ രംഗത്തില്ല .

ഒരു രാജ്യത്തിന്റെ നയ രൂപീകരണ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കണമെങ്കില്‍ രാഷ്ട്രീയ രംഗത്ത് സജീവ സാന്നിധ്യം ഉണ്ടാക്കുകയും അത്തരം കൂട്ടായ്മകളുടെ സംഘടിത ശക്തി ഒന്ന് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നു റോടീമി പറയുമ്പോള്‍ അയര്‍ലണ്ടിലെ കുടിയേറ്റക്കാരുടെ രാഷ്ട്രീയ പ്രവേശത്തിനുള്ള സാധ്യതകള്‍ മലയാളികളും ചര്‍ച്ച ചെയ്യേണ്ട വിഷയമാണ് എന്നാണ് അര്‍ഥമാക്കുന്നത്

Scroll To Top