Monday December 05, 2016
Latest Updates

ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മൂവായിരത്തിലധികം പേര്‍ ഐറിഷ് പൌരത്വം സ്വീകരിച്ചു

ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മൂവായിരത്തിലധികം പേര്‍ ഐറിഷ് പൌരത്വം സ്വീകരിച്ചു

ഡബ്ലിന്‍: മൂവായിരത്തിലധികം വിദേശികള്‍ ഐറിഷ് പൌരത്വം സ്വീകരിച്ചു. ഇന്ത്യ ഉള്‍പ്പെടെ 126 രാജ്യങ്ങളില്‍ നിന്നായി 3,275 പേരാണ് പുതിയതായി ഐറിഷ് പൌരത്വം സ്വീകരിച്ചത്. ഡബ്ലിന്‍ കണ്‍വണ്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ജസ്റ്റിസ് മന്ത്രി ഫ്രാന്‍സെസ് ഫിറ്റ്‌സ് ജെറാള്‍ഡ് പുതിയ പൌരന്മാര്‍ക്ക് പൌരത്വം നല്‍കി. നാച്ചുറലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയ എല്ലാ പൌരന്‍മാര്‍ക്കും അയര്‍ലണ്ടില്‍ ജനിച്ച് വളര്‍ന്നവരെപ്പോലെ തന്നെ തുല്യ അവകാശവും തുല്യ ഉത്തരവാദിത്വവും കടമയുമുണ്ടെന്ന് ജസ്റ്റിസ് മന്ത്രി പറഞ്ഞു. 

അയര്‍ലണ്ടിന് കടുത്ത വറുതിയുടെയും ദാരിദ്ര്യത്തിന്റെയും ചരിത്രമുണ്ട്. എന്നാല്‍ ഇന്ന് കുടിയേറ്റക്കാരെ ഏറ്റവുമധികം ആകര്‍ഷിക്കുന്ന രാജ്യങ്ങളിലൊന്നായി വളരാന്‍ അയര്‍ലണ്ടിന് സാധിച്ചുവെന്നും ജസ്റ്റിസ് മന്ത്രി പറഞ്ഞു. തുടര്‍ന്ന് സംസാരിച്ച ജൂനിയര്‍ ജസ്റ്റിസ് മന്ത്രിയും ഫ്രാന്‍സെസ് ഫിറ്റ്‌സ്‌ജെറാള്‍ഡിന്റെ വാക്കുകളെ അനുകൂലിച്ചു. ലോകത്തെ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ അയര്‍ലണ്ടില്‍ താമസിക്കാനും ജോലി ചെയ്യാനും തയ്യാറായി വരുന്നത് സന്തോഷകരമാണെന്ന് ജൂനിയര്‍ മന്ത്രി പറഞ്ഞു. ഐറിഷ് പൌരത്വം സ്വീകരിച്ച ഓരോരുത്തരും ഇന്ന് മുതല്‍ അയര്‍ലണ്ട് ചരിത്രത്തിന്റെ ഭാഗമാണെന്നും ജൂനിയര്‍ മന്ത്രി പറഞ്ഞു

Scroll To Top