Sunday December 11, 2016
Latest Updates

ഇനി സ്മാര്‍ട്ട് ഫോണിലൂടെ ലീപ് കാര്‍ഡ് റീചാര്‍ജ് ചെയ്യാം 

ഇനി സ്മാര്‍ട്ട് ഫോണിലൂടെ ലീപ് കാര്‍ഡ് റീചാര്‍ജ് ചെയ്യാം 

ഡബ്ലിന്‍: ഇനി മുതല്‍ സ്മാര്‍ട്ട് ഫോണിലൂടെ ലീപ് കാര്‍ഡ് റീചാര്‍ജ് ചെയ്യാനുള്ള സംവിധാനം നിലവില്‍ വരുന്നു. നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചതാണ് ഇക്കാര്യം. സ്മാര്‍ട്ട് ഫോണിന് നേരെ പിടിച്ച് കാര്‍ഡ് ചാര്‍ജ് ചെയ്യാനുള്ള സംവിധാനമാണ് വരുന്നത്. അന്താരാഷ്ട കമ്പനിയായ വിക്‌സുമായി (ViX) നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഇത് സംബന്ധിച്ച കരാറില്‍ ഒപ്പിട്ടു. നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ (എന്‍ എഫ് സി) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ഈ സംവിധാനം നടപ്പിലാക്കാന്‍ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ആലോചിക്കുന്നത്. 

വയര്‍ലസ് ആയി തന്നെ സ്മാര്‍ട്ട് ഫോണില്‍ നിന്ന് വിവരങ്ങള്‍ കൈമാറാനും സ്മാര്‍ട്ട് ഫോണിലേക്ക് വിവരങ്ങള്‍ അയയ്ക്കാനും സഹായകമായ സാങ്കേതികവിദ്യയാണ് നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍. ലീപ് ഉപയോക്താക്കളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ വിശദാംശങ്ങള്‍ സ്മാര്‍ട്ട് ഫോണിലെ ഡിജിറ്റല്‍ വാലറ്റില്‍ സൂക്ഷിക്കും. തുടര്‍ന്ന് ചാര്‍ജ് റീചാര്‍ജ് ചെയ്യേണ്ട ഉപയോക്താക്കളുടെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നോ ഡെബിറ്റ് കാര്‍ഡില്‍ നിന്നോ പണം എടുത്ത് ലീപ് കാര്‍ഡ് ചാര്‍ജ് ചെയ്യാന്‍. ഇതിനായി സ്മാര്‍ട്ട് ഫോണിന് നേരെ ലീപ് കാര്‍ഡ് പിടിക്കുക മാത്രമേ ചെയ്യേണ്ടതുള്ളൂ. 

2015ഓടെ പുതിയ ചാര്‍ജിംഗ് സംവിധാനം നിലവില്‍ വരും. കഴിഞ്ഞ മാസം അവസാനം വരെയുള്ള കണകുകള്‍ പ്രകാരം ആകെ 754,000 ലീപ് കാര്‍ഡുകളാണ് അനുവദിച്ചിരിക്കുന്നത്. ഡബ്ലിന്‍ ബസ് ലുവാസ്, ഡാര്‍ട്ട് സര്‍വീസുകളില്‍ ലീപ് കാര്‍ഡ് ഉപയോഗിച്ച് യാത്രാ ചെയ്യാം. സമീപകാലത്ത് ബസ് എറാന്‍, സിറ്റി ഡയറക്റ്റ് സര്‍വീസ് എന്നിവയിലും ഗാല്‍വെ, കോര്‍ക്ക്, വെക്‌സ്‌ഫോര്‍ഡ് എന്നിവടങ്ങളിലും ലീപ് കാര്‍ഡ് നടപ്പിലാക്കിയിരുന്നു

Scroll To Top