Friday December 09, 2016
Latest Updates

ഇനി സന്ദര്‍ശക വിസകള്‍ സ്മാര്‍ട്ട് ഫോണില്‍

ഇനി സന്ദര്‍ശക വിസകള്‍ സ്മാര്‍ട്ട് ഫോണില്‍

അബുദാബി: അബുദാബിയില്‍ ഇനി സന്ദര്‍ശക വിസകള്‍ സ്മാര്‍ട്ട് ഫോണില്‍ ലഭ്യമാകും. അബുദാബി ആഭ്യന്തര വകുപ്പ് അറിയിച്ചതാണ് ഇക്കാര്യം. 30 ദിവസ കാലാവധിയുള്ള സന്ദര്‍ശക വിസകലാണ് സ്മാര്‍ട്ട് ഫോണ്‍ മുഖേന ലഭ്യമാക്കുന്നത്. ഇമിഗ്രേഷന്‍ വകുപ്പിന്റെയും പോലീസിന്റെയും സിവില്‍ ഡിഫന്‍സിന്റെയും സേവനങ്ങളും ഇനി സ്മാര്‍ട്ട് ഫോണ്‍ മുഖേന ലഭിക്കും. ഇമിഗ്രേഷന്‍ വകുപ്പിന്റെ ഓഫീസ് സന്ദര്‍ശിക്കാതെ തന്നെ സിസിട്ടിംഗ് വിസകള്‍ അപേക്ഷകരുടെ ഫോണിലേക്ക് ലഭിക്കും. ഹ്രസ്വ സന്ദര്‍ശക വിസകള്‍ ആഭ്യന്തര മന്ത്രാലയം അംഗീകരിച്ച കമ്പനി വഴിയാണ് അപേക്ഷകന്റെ സ്മാര്‍ട്ട് ഫോണിലേക്ക് എത്തുക. മന്ത്രാലയത്തിന്റെ സേവനങ്ങള്‍ കൂടുതല്‍ ലലൈതമാക്കുന്നതിനും എളുപ്പമാകകുന്നതിനും വേണ്ടിയാണ് സേവനങ്ങള്‍ സ്മാര്‍ട്ട് ഫോണ്‍ മുഖേന ലഭ്യമാക്കാന്‍ തീരുമാനിച്ചത്.

Scroll To Top