Sunday December 11, 2016
Latest Updates

ഇനി വീടുകളിലെത്തി ഗാര്‍ഡാ ചോദിക്കും ,’നിങ്ങള്‍ക്ക് സുഖം തന്നെയല്ലേ ? ….ഡബ്ലിനില്‍ കമ്മ്യൂണിറ്റി പോലീസ് ആരംഭിച്ചു

ഇനി വീടുകളിലെത്തി ഗാര്‍ഡാ ചോദിക്കും ,’നിങ്ങള്‍ക്ക് സുഖം തന്നെയല്ലേ ? ….ഡബ്ലിനില്‍ കമ്മ്യൂണിറ്റി പോലീസ് ആരംഭിച്ചു

ഡബ്ലിന്‍: ഡബ്ലിന്‍ നഗരത്തില്‍ കമ്മ്യൂണിറ്റി പോലീസ് സംവിധാനം നടപ്പിലാക്കുന്നു. സ്‌മോള്‍ ഏരിയ പോലീസിംഗ് എന്ന പേരിലാണ് കമ്മ്യൂണിറ്റി പോലീസ് സംവിധാനം നടപ്പിലാക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷം നീണ്ട കൂടിയാലോചനകള്‍ക്ക് ശേഷമാണ് കമ്മ്യൂണിറ്റി പോലീസ് സംവിധാനം നടപ്പിലാക്കുന്നത്. നോര്‍ത്ത് സെന്‍ട്രല്‍ ഗാര്‍ഡ ഡിവിഷന്‍ മേധാവി പാറ്റ് ലേയുടെ നേതൃത്വത്തിലാണ് കമ്മ്യൂണിറ്റി പോലീസ് തുടങ്ങുന്നത്. ഡബ്ലിനിലെ ഓരോ വീട്ടിലും എത്തി ജനങ്ങളുടെ പരാതി അന്വേഷിക്കുകയും പോലീസില്‍ നിന്ന് എന്ത് സഹായമാണ് വേണ്ടതെന്നു ചോദിക്കുകയും ചെയ്യണമെന്നാണ് കമ്മ്യൂണിറ്റി പോലീസിനു നല്കിയിരിക്കുന്ന നിര്‍ദ്ദേശം. നഗരത്തെ ചെറിയ ഏരിയകളാക്കി വേര്‍തിരിച്ചു ഓരോ ഗാര്‍ഡയ്ക്കും ഓരോ ഏരിയ നല്‍കും.

കമ്മ്യൂണിറ്റി പോലീസിംഗ് തുടങ്ങുന്നതിനു മുന്നോടിയായി ഇപ്രകാരം ജനങ്ങളിലേക്ക് നേരിട്ട് എത്തി പരാതികള്‍ അന്വേഷിച്ചിരുന്നു. ഒ ‘കോണല്‍ സ്ട്രീറ്റ് പ്രദേശത്താണ് ഇതാദ്യം തുടങ്ങിയത്.അതിലൂടെ പൊതുജനങ്ങളും ഗാര്‍ഡയും തമ്മിലുള്ള ബന്ധം 200 ഇരട്ടി വര്‍ദ്ധിച്ചതായാണ് ഗാര്‍ഡ അധികൃതരുടെ വിലയിരുത്തല്‍. ജനങ്ങളുടെ ഭാഗത്ത് നിന്ന് വലിയ തോതില്‍ അനുകൂല പ്രതികരണം ലഭിച്ചതായി അധികൃതര്‍ പറഞ്ഞു. കൂടാതെ പ്രദേശത്തെ വ്യാപാരികളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് ഗാര്‍ഡ അധികൃതര്‍ പറഞ്ഞു. പോലീസിന്റെ സാന്നിധ്യം വര്‍ദ്ധിച്ചതോടെ കച്ചവടം വര്‍ദ്ധിക്കുകയും തെരുവില്‍ അക്രമികളുടെയും മോഷ്ടാക്കളുടെയും സാന്നിധ്യം കുറയുകയും ചെയ്തു. 

കമ്മ്യൂണിറ്റി പോലീസ് വലിയ മാറ്റം സൃഷ്ടിച്ചതായി ജനങ്ങള്‍ അഭിപ്രായപ്പെട്ടുവെന്ന് യൂറോപ്പ്കാര്യ മന്ത്രിയും ലോക്കല്‍ ടിഡിയുമായ പാസ്‌ക്കല്‍ ഡോനെഹ് പറഞ്ഞു. ഡബ്ലിനില്‍ നടപ്പിലാക്കിയ ഈ പദ്ധതി രാജ്യം മുഴുവന്‍ നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. പദ്ധതിക്ക് എല്ലാ പിന്തുണയും നല്കുന്നതായി ഡബ്ലിന്‍ ജോയിന്റ് പോലീസിംഗ് കമ്മറ്റിയുടെ ചെയര്‍പെഴ്‌സനും ഫിയാന ഫെയ്ല്‍ സ്ഥാനാര്‍ത്ഥിയും കൌണ്‍സിലറുമായ മേരി ഫിറ്റ്‌സ്പാര്‍ക്ക് പറഞ്ഞു. ജനുവരി മുതലാണ് പൊതുജനങ്ങളുടെ വീടുകളില എത്തി പരാതികള്‍ അന്വേഷിച്ചു തുടങ്ങിയത്. 12 സെക്ടറുകളിലായി 144 ഗാര്‍ഡമാരും 10 സര്‍ജന്റുകളും ആറ് ഇന്‍സ്‌പെക്ടര്‍മാരും വീതമാണ് കമ്മ്യൂണിറ്റി പോലീസില്‍ നിയമിച്ചിരിക്കുന്നത്

Scroll To Top