Saturday December 03, 2016
Latest Updates

ഇനി വിന്റര്‍ കോട്ടുകള്‍ മാറ്റിവെയ്ക്കാം ,ബീച്ചുകളിലേയ്ക്ക് പോകാം

ഇനി വിന്റര്‍ കോട്ടുകള്‍ മാറ്റിവെയ്ക്കാം ,ബീച്ചുകളിലേയ്ക്ക് പോകാം

ഗാല്‍വേ :അയര്‍ലണ്ടില്‍ ഇനി വരണ്ട കാലാവസ്ഥ. ശൈത്യകാലം മാറി ഇനി കൊടും ചൂടിലേക്ക് രാജ്യം കടക്കാന്‍ പോകുന്നതായി കാലാവസ്ഥ പ്രവചനം. ഇംഗ്ലണ്ടില്‍ ഈ വര്‍ഷത്തെ ഏറ്റവും ചൂട് കൂടിയ ദിവസമാണ് കഴിഞ്ഞ ദിവസം കടന്നു പോയത്. സമാനമായി അയര്‍ലണ്ടിലും കനത്ത് ചൂടിന്റെ ദിവസങ്ങളാണ് ഇനി വരാന്‍ പോകുന്നത്.

രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഇതിനകം 12 ഡിഗ്രീ സെല്ഷ്യസ് വരെ ചൂട് രേഖപ്പെടുത്തിയാതായാണ് കാലാവസ്ഥ റിപ്പോര്‍ട്ട്. ഈ ആഴ്ചയും വരുന്ന ഏതാനുംആഴ്ചകളും കൂടി അയര്‍ലണ്ടില്‍ വരണ്ട കാലാവസ്ഥ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.പകല്‍ കനത്ത ചൂടും രാത്രികാലങ്ങളില്‍ തണുപ്പും അനുഭവപ്പെടുമെന്നാണ് കാലാവസ്ഥപ്രവചനം. മൈനസ് 2 മുതല്‍ പ്ലസ് രണ്ട വരെയാണ് കാലാവസ്ഥ കേന്ദ്രം താപനില
പ്രവചിക്കുന്നത്. താപനില സാധാരണയിലും അല്പ്പം കൂടുതലായിരിക്കുമെന്നുംകാലാവസ്ഥ കേന്ദ്രം പ്രവചിക്കുന്നു.

താപനില 10 മുതല്‍ 14 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കുമെന്നാണ് സൂചന. നേരിയതോതില്‍ വീശുന്ന കാറ്റ് കിഴക്ക് നിന്ന് തെക്ക് ദിശയിലേക്ക് നീങ്ങും. വരണ്ടകാലാവസ്ഥ ആരംഭിക്കുന്നതോടെ കനത്ത ചൂടില്‍ നിന്ന് രക്ഷപെടാന്‍ ആളുകള്‍ കൂട്ടമായി ബീച്ചുകളിലേക്കും മറ്റും നീങ്ങും.

Scroll To Top