Wednesday December 07, 2016
Latest Updates

ഇനി ലെനയും പറയും സ്റ്റാര്‍ട്ട്, ആക്ഷന്‍, കട്ട്

ഇനി ലെനയും പറയും സ്റ്റാര്‍ട്ട്, ആക്ഷന്‍, കട്ട്

അഞ്ജലി മേനോനും ഗീതു മോഹന്‍ദാസിനും പിന്നാലെ മലയാളത്തിലെ വനിതാ സംവിധായകരുടെ നിരയിലേക്ക് നടി ലെനയും. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലെന താന്‍ സംവിധാനത്തിലേക്ക് കൂടി ചുവടുമാറ്റാന്‍ തീരുമാനിച്ച വിവരം പുറത്ത് വിട്ടത്. നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയാണ് ലെനയുടെ കന്നി സംവിധാന സംരംഭത്തിന് തിരക്കഥ എഴുതുന്നത്.

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഈ അടുത്ത കാലത്ത് എന്നീ ചിത്രങ്ങളില്‍ മുരളീ ഗോപിയും ലെനയും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇതില്‍ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ അഭിനയത്തിന് ലെനയ്ക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്‌ക്കാരം ലഭിച്ചിരുന്നു. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഇയ്യോബിന്റെ പുസ്തകം എന്ന സിനിമയിലാണ് ലെന ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഈ ചിത്രം പൂര്‍ത്തിയായാല്‍ ലെന കന്നി സംവിധാന സംരംഭത്തിന്റെ ജോലികളിലേക്ക് കടക്കും.

ജയരാജ് സംവിധാനം ചെയ്ത സ്‌നേഹം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് തുടക്കം കുറിച്ച ലെന ഇപ്പോള്‍ നടിയെന്ന നിലയില തന്റെ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞു.

Scroll To Top