Sunday December 04, 2016
Latest Updates

ഇനി മൈലേജ് നോക്കി വാഹനം വാങ്ങേണ്ട ! ; ഓഡോ മീറ്ററുകള്‍ നിരോധിക്കാന്‍ നിയമ ഭേദഗതി

ഇനി മൈലേജ് നോക്കി വാഹനം വാങ്ങേണ്ട ! ; ഓഡോ മീറ്ററുകള്‍ നിരോധിക്കാന്‍ നിയമ ഭേദഗതി

ഡബ്ലിന്‍ :വാഹനങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഒഡോ മീറ്ററുകള്‍ നിരോധിച്ചു കൊണ്ട് നിയമം വരുന്നു.അയര്‍ലണ്ടില്‍ കാര്‍ വാങ്ങുമ്പോള്‍ ഇനി മൈലേജിന്റെ കാര്യം ഒഡോ മീറ്റര്‍ വഴി കണക്കാക്കേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ പുതിയ നയം.

ക്ലോക്കിംഗ് കാര്‍ മൈലേജുകള്‍ അയര്‍ലണ്ടില്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ക്ക് ഏകദേശം തീരുമാനമായി കഴിഞ്ഞിട്ടുണ്ട്.. റോഡ് ട്രാഫിക് (നമ്പര്‍2) ബില്ല് 2013ലെ ഭേദഗതിയിലാണ് ഇക്കാര്യം കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കില്‍ഡെയര്‍ നോര്‍ത്തിലെ ഫിന്‍ഗീല്‍ റ്റിഡിയായ ആന്റണി ലോലര്‍ മുന്നോട്ടു വച്ച ആശയമായിരുന്നു ഇത്. തന്റെ പ്രമേയം സ്വീകരിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് ആന്റണി ലോലര്‍ പറഞ്ഞു. . ആന്റണി ലോലര്‍ ഇത്തരത്തില്‍ ഒരു പ്രമേയം മുന്നോട്ടു വച്ചതിനു പിന്നാലെയാണ് ഗതാഗത വകുപ്പ് മന്ത്രി ലിയോ വരേദ്കര്‍ ബില്ലില്‍ ഭേദഗതി വരുത്തിയത്.
ഇപ്പോള്‍ ബില്ലില്‍ വരുത്താന്‍ തീരുമാനിച്ചിരിക്കുന്ന ഭേദഗതിയുമായി ബന്ധപ്പെട്ട് ഈ ആഴ്ച്ച തന്നെ സഭയില്‍ ചര്‍ച്ചകള്‍ നടക്കും. ബില്ല് പുതിയ നിയമമാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളും മീറ്റിംഗില്‍ കൈക്കൊള്ളുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

2012 ഡിസംബറിലെ സ്വകാര്യ ബില്ലിലാണ് ലോലര്‍ ഇത് ആദ്യമായി അവതരിപ്പിച്ചത്. കില്‍ഡെയര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാര്‍ടെല്‍ ഡോട് ഐഇ എന്ന കമ്പനി നല്‍കിയ വാഹനങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങളിലൂടെയാണ് താന്‍ ഇത്തരം ക്ലോക്കിംഗ് കാറുകളെക്കുറിച്ച് കൂടുതല്‍മനസിലാക്കിയതെന്നാണ് ലോലര്‍ പറഞ്ഞത്. യഥാര്‍ഥ മൈലേജു തിരുത്തി എന്‍ സി ടി യ്ക്ക് പോകുന്നവരുടെ എണ്ണം ദിനം തോറും വര്‍ദ്ധിച്ചു വരികയാണ്.ഏറെ പഴയ കാറുകള്‍ പോലും മൈലേജു തിരുത്തി മറിച്ചു വില്‍പ്പനയ്ക്ക് എത്തുന്നുണ്ട്.യാത്രക്കാരുടെ സുരക്ഷയെ ഇത്തരം കള്ളത്തരങ്ങള്‍ കാര്യമായി ബാധിക്കുന്നുവെന്ന കണ്ടെത്തലാണ് ഓഡോ മീറ്റര്‍ തന്നെ ഉപേക്ഷിക്കാനുള്ള നീക്കത്തില്‍ സര്‍ക്കാരിനെ എത്തിച്ചത്.

ക്ലോക്ക്ഡ് കാറുകള്‍ ഉപഭോക്താക്കളുടെ മനസില്‍ നിറയ്ക്കുന്ന മിഥ്യാധാരണകള്‍കാരണം അപകടങ്ങള്‍ സംഭവിച്ചേക്കാമെന്നുള്ള കമ്പനി റിപ്പോര്‍ട്ടുകളാണ് തനിക്ക് ഇത്തരം ഒരു പ്രമേയം മുന്നോട്ടുവയ്ക്കാന്‍ പ്രചോദനമായതെന്നും ലോലര്‍ അറിയിച്ചു.

ഭേദഗതി നിയമമാക്കി മാറ്റുന്നതിനായുള്ള റിപ്പോര്‍ട്ട് മന്ത്രി ഉടന്‍ തന്നെ സഭയില്‍ അവതരിപ്പിക്കുമെന്നും ഇത്തരത്തില്‍ നിയമസാധുത ഉണ്ടായാല്‍ അതിനു ശേഷം നിയമം ലംഘിക്കുന്നവര്‍ക്ക് 5000 യൂറോ വരെ പിഴ ശിക്ഷയോ മൂന്നുമാസത്തെ തടവുശിക്ഷയോ ലഭിച്ചേക്കാമെന്നും ലോലര്‍ പറഞ്ഞു.

പുതിയ നിയമം പാര്‍ലമെന്റ് അംഗീകരിക്കുകയാണെങ്കില്‍ രാജ്യത്ത് താമസിക്കുന്ന ഒരാള്‍ ഇനി ഓഡോമീറ്റര്‍ കൈകാര്യം ചെയ്യുകയാണെങ്കില്‍ അയാള്‍ പിഴ അടവിനും തുടര്‍ശിക്ഷാ നടപടികള്‍ക്ക് വിധേയനാകുന്നതിനും ഇടയാകുമെന്നും മന്ത്രി ലിയോ വരേദ്കറും അറിയിച്ചു

Scroll To Top