Thursday December 08, 2016
Latest Updates

ഇനി മൂന്ന് ദേശീയ പാര്‍ട്ടികള്‍ മാത്രം; സിപിഎം തലനാരിഴയ്ക്ക് രക്ഷപെട്ടു

ഇനി മൂന്ന് ദേശീയ പാര്‍ട്ടികള്‍ മാത്രം; സിപിഎം തലനാരിഴയ്ക്ക് രക്ഷപെട്ടു

ന്യൂഡല്‍ഹി: ലോകസഭ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയിലെ ദേശീയ പാര്‍ട്ടികളുടെ എണ്ണം മൂന്നായി ചുരുങ്ങി. കോണ്‍ഗ്രസ്, ബിജെപി, സിപിഎം എന്നീ പാര്‍ട്ടികള്‍ക്കാന് ഇനി ദേശീയ പാര്‍ട്ടി പദവി ലഭിക്കുക. എന്‍.സി.പി, ബി.എസ്.പി, സിപിഐ എന്നീ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമാകും. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നാലു സംസ്ഥാനങ്ങളില്‍ ആറു ശതമാനം വോട്ടോ അല്ലെങ്കില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന് ലോക്‌സഭയിലേക്ക് രണ്ട് ശതമാനം സീറ്റകളോ അല്ലെങ്കില്‍ നാലു സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടിയെന്ന പദവിയോ നേടുന്ന പാര്‍ട്ടികള്‍ക്കാണ് ദേശീയ പാര്‍ട്ടി പദവി ലഭിക്കുക. ബിഎസ്പിക്കും സിപിഐയ്ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നിബന്ധനകള്‍ പാലിക്കാന്‍ കഴിഞ്ഞില്ല. ഇതേതുടര്‍ന്നാണ് ഈ പാര്‍ട്ടികള്‍ക്ക് ദേശീയ പാര്‍ട്ടി എന്ന പദവി നഷ്ടപ്പെട്ടത്.

സിപിഐ, ബിഎസ്പി, എന്‍സിപി കക്ഷികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ നോട്ടീസിന് മറുപടി നല്‍കേണ്ട സമയം ജൂണ്‍ 27ന് അവസാനിച്ചതോടെയാണ് പ്രഖ്യാപനം. കേരളത്തില്‍ നിന്നുള്ള സ്വതന്ത്രന്മാര്‍ ഉള്‍പ്പെടെ 9 എംപിമാരെ വിജയിപ്പിച്ച സിപിഎം തലനാരിഴയ്ക്കാണ് ദേശീയ പാര്‍ട്ടി പദവി നഷ്ടമാകാതെ നിലനിര്‍ത്തിയത്.

Scroll To Top