Friday December 09, 2016
Latest Updates

ഇനി മൂക്കിലൂടെയും സംസാരിക്കാം; നൂതന സാങ്കേതിക വിദ്യയുമായി ഇന്ത്യന്‍ വിദ്യാര്‍ത്ഥി

ഇനി മൂക്കിലൂടെയും സംസാരിക്കാം; നൂതന സാങ്കേതിക വിദ്യയുമായി ഇന്ത്യന്‍ വിദ്യാര്‍ത്ഥി

ഗുഡ്ഗാവ്: ശ്വാസോഛ്വാസത്തിലൂടെ ആശയ വിനിമയം നടത്താനുള്ള സാങ്കേതിക വിദ്യയുമായി പാനിപ്പട്ട് സ്വദേശിയായ 16 കാരന്‍. പാനിപ്പട്ടിലെ ഡി എ വി ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ അര്‍ഷ് ഷാ ദില്‍ബാഗി എന്ന വിദ്യാര്‍ത്ഥിയാണ് ഈ കണ്ടെത്തല്‍ നടത്തിയത്. എ എല്‍ എസ്, ലോക്ക്ഡ് ഇന്‍ സിന്‍ഡ്രോം തുടങ്ങിയ അസുഖങ്ങള്‍ ബാധിച്ചവര്‍ക്ക് ആശയ വിനിമയം നടത്താന്‍ ഈ സാങ്കേതിക വിദ്യ പ്രയോജന പ്രദമാകുമെന്നാണ് റിപ്പോര്‍ട്ട്. ടോക്ക് (Talk) എന്നാണ് അര്‍ഷ് വികസിപ്പിച്ച ഉപകരണത്തിന്റെ പേര്.

ഒരാളുടെ ശ്വാസോഛ്വാസത്തില്‍ നിന്നുള്ള സിഗ്‌നലുകള്‍ ഒരു സെന്‍സര്‍ മുഖേന മോഴ്‌സ് കോഡുകളായി (Morse code) ശേഖരിച്ച് സംസാര ഭാഷയിലേക്ക് പരിവര്‍ത്തനം ചെയ്യുകയാണ് ഈ ഉപകരണം ചെയ്യുന്നത്. ശാരീരികമായി അവശത അനുഭവിക്കുന്നവര്‍ക്കും സംസാര ശേഷി ഇല്ലാത്തവര്‍ക്കും ഈ സാങ്കേതിക വിദ്യ ഏറെ പ്രയോജനം ചെയ്തു. എ എല്‍ എസ് സിന്‍ഡ്രോം ബാധിച്ച് തളര്‍ന്ന് പോയ പ്രശസ്ത ഭൌതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങ്‌സ് ഉള്‍പ്പെടെയുള്ളവര്‍ സമാനമായ മറ്റ് ഉപകരങ്ങള്‍ ഉപയോഗിച്ചാണ് ആശയ വിനിമയം നടത്തുന്നത്.

ഓഗ്‌മെന്റെറ്റീവ് ഓള്‍ട്ടര്‍നേറ്റീവ് കമ്മ്യൂണിക്കേഷന്‍ ഉപകരങ്ങളുടെ ശ്രേണിയില്‍ വരുന്ന ഇവയ്ക്ക് താങ്ങാനാകുന്ന വിലയല്ല. എന്നാല്‍ താന്‍ വികസിപ്പിച്ച ഈ ഉപകരണം ലോകത്തിലെ ഏറ്റവും ചെലവേറിയ സമാന ഉപകരണമാണെ അര്‍ഷ് അവകാശപ്പെട്ടു. ഗൂഗിള്‍ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെയറിന്റെ ഭാഗമായാണ് അര്‍ഷ് ഈ ഉപകരണം വികസിപ്പിച്ചത്. മത്സരത്തിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏഷ്യയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാര്‍ത്ഥിയും അര്‍ഷ് ആണ്.

Scroll To Top