Friday December 09, 2016
Latest Updates

ഇനി മദ്യപാനികള്‍ക്കും സംഘടന

ഇനി മദ്യപാനികള്‍ക്കും സംഘടന

തൃശൂര്‍: ഇനി മദ്യപാനികള്‍ക്കും സംഘടന. മദ്യപരുടെ പുനരധിവാസത്തിനും സംരക്ഷണത്തിനും വേണ്ടിയാണ് സംഘടന രൂപീകരിക്കുന്നത്. ട്രേഡ് യൂണിയന്‍ മേഖലയിലെ ചില പ്രമുഖ നേതാക്കളാണ് സംഘടനയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കേരള രക്ഷാ കവചമെന്നാണ് സംഘടനയുടെ പേര്. മദ്യപര്‍ക്കു സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുക, ചികിത്സാ സഹായം നല്‍കുക, മദ്യപരുടെ മക്കള്‍ക്കു സൗജന്യ വിദ്യാഭ്യാസവും വിവാഹ ധനസഹായവും നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംഘടന രൂപീകരിച്ചത്.

സംഘടനയുടെ രജിസ്‌ട്രേഷന്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കുടുംബനാഥന്റെ മദ്യപാനം മൂലം തകര്‍ന്ന കുടുംബങ്ങള്‍ക്ക് വേണ്ടിയാണ് സംഘടന രൂപീകരിക്കുന്നത്. മദ്യം പണം കൊടുത്തു വാങ്ങുന്നവരെ കുടിയന്മാര്‍ എന്ന് വിളിക്കരുതെന്നും ഉപഭോക്താവ് എന്ന പദവി നല്‍കണമെനും സംഘടന ആവശ്യപ്പെടുന്നു. മദ്യപാനികള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്നും മദ്യപാനം മൂലം മാരക രോഗങ്ങള്‍ക്ക് അടിമയായവര്‍ക്കുള്ള ചികിത്സ പൂര്‍ണമായും സൗജന്യമാക്കണമെന്നുമാണു മറ്റൊരു ആവശ്യം.

ബാര്‍ ലൈസന്‍സിനായി വാങ്ങുന്ന പൈസ മദ്യപരുടെ ക്ഷേമത്തിന് ഉപയോഗിക്കണം. മദ്യപാനം മൂലമുള്ള രോഗങ്ങള്‍ക്ക് അടിമയായവരുടെ ചികിത്സ സൗജന്യമാക്കണമേന്നുമാണ് മറ്റ് ആവശ്യങ്ങള്‍.

Scroll To Top