Monday December 05, 2016
Latest Updates

ഇനി ബ്രിട്ടനും അയര്‍ലണ്ടും കോമണ്‍ ട്രാവല്‍ ഏരിയ : ഇന്ത്യാക്കാര്‍ക്ക് ഒരേ വിസയില്‍ രണ്ടു രാജ്യങ്ങളിലും യാത്ര ചെയ്യാം 

ഇനി ബ്രിട്ടനും അയര്‍ലണ്ടും കോമണ്‍ ട്രാവല്‍ ഏരിയ : ഇന്ത്യാക്കാര്‍ക്ക് ഒരേ വിസയില്‍ രണ്ടു രാജ്യങ്ങളിലും യാത്ര ചെയ്യാം 

ഡബ്ലിന്‍: അയര്‍ലണ്ടും ബ്രിട്ടനും കോമണ്‍ ട്രാവല്‍ ഏരിയായായി പ്രഖ്യാപിച്ചു സംയുക്തമായി സിംഗിള്‍ വിസ സംവിധാനം നടപ്പിലാക്കാന്‍ തീരുമാനിച്ചു. സിംഗിള്‍ വിസ നടപ്പിലാകുന്നതോടെ അയര്‍ലണ്ടിലും ബ്രിട്ടനിലും യാത്ര ചെയ്യാന്‍ ഇനി ഒരേ വിസ മതിയാകും. ആദ്യ പടിയായി ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള സന്ദര്‍ശകര്‍ക്ക് സിംഗിള്‍ വിസ അനുവദിക്കാനാണ് അധികൃതരുടെ തീരുമാനം. ജസ്റ്റിസ് മന്ത്രി ഫ്രാന്‍സീസ് ഫിറ്റ്‌സ് ജെറാള്‍ഡ് അറിയിച്ചതാണ് ഇക്കാര്യം. ഇന്നലെയാണ് പദ്ധതിയുടെ പ്രഖ്യാപനം നടന്നത്. 

അയര്‍ലണ്ടിലെ മലയാളികളെ സംബന്ധിച്ചു വന്‍ നേട്ടമാണ് കോമണ്‍ ട്രാവല്‍ ഏരിയ പ്രഖ്യാപനം വഴി ഉണ്ടായിരിക്കുന്നത്.യൂകെ വിസയെടുത്ത് അയര്‍ലണ്ടിലേയ്ക്ക് കുടുംബാംഗങ്ങളെ സന്ദര്‍ശനത്തിനായി എത്തിക്കുന്നതിന് നിയമപരമായ പരിരക്ഷ ഇതുവഴി ലഭിക്കും യൂ.കെ യില്‍ പ്രത്യേക വിസയില്ലാതെ പ്രവേശിക്കാനും,അത് വഴിയുള്ള യാത്ര സൌകര്യങ്ങള്‍ ഉപയോഗിക്കാനും സെപറ്റംമ്പര്‍ മാസം മുതല്‍ സാധ്യമാവും എന്നാണ് അറിയുന്നത്.ഇത് സംബന്ധിച്ച് യൂ കെ ഹോം സെക്രട്ടറി തെരേസ മേരിയും ഫ്രാന്‍സീസ് ഫിറ്റ്‌സ് ജറാര്‍ഡും തമ്മില്‍ ഇന്നലെ ധാരണയായിട്ടുണ്ട്

നിലവില്‍ യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്ന് എത്തുന്നവര്‍ക്ക് അയര്‍ലണ്ടും ബ്രിട്ടനും സന്ദര്‍ശിക്കാന്‍ രണ്ട് വ്യത്യസ്ത വിസകള്‍ ആവശ്യമാണ്. എന്നാല്‍ സിംഗിള്‍ വിസ നിലവില്‍ വരുന്നതോടെ ഒരു വിസയില്‍ രണ്ട് രാജ്യങ്ങളും സന്ദര്‍ശിക്കാം. വരുന്ന സെപ്റ്റംബര്‍ മുതല്‍ പദ്ധതി നടപ്പിലാക്കും. സിംഗിള്‍ വിസ പദ്ധതി അയര്‍ലണ്ടിന്റെയും ബ്രിട്ടന്റെയും ടൂറിസം മേഖലയ്ക്ക് ഉണര്‍വാകുമെന്ന് മന്ത്രി ഫിറ്റ്‌സ്‌ജെറാള്‍ഡ് പറഞ്ഞു. 

ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള സന്ദര്‍ശകരുടെ എണ്ണം 68 ശതമാനം വര്‍ദ്ധിച്ചിരുന്നു. 2010 നും 2013 നും ഇടയ്ക്കാണ് ഇന്ത്യ , ചൈനീസ് സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായത്. ഈ വര്‍ദ്ധന കണക്കിലെടുത്താണ് ഇന്ത്യക്കാര്‍ക്കും ചൈനക്കാര്‍ക്കും സിംഗിള്‍ വിസ അനുവദിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. അയര്‍ലണ്ടില്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലുള്ള ഐറിഷ് നാച്ചുറലൈസേഷന്‍ ആന്‍ഡ് ഇമിഗ്രേഷന്‍ വകുപ്പും ബ്രിട്ടന്റെ ഹോം ഓഫീസും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

ചരിത്രപരമായ നേട്ടം എന്നാണ് ഇതിനെ ജസ്റ്റീസ് മന്ത്രി ഫ്രാന്‍സീസ് ഫിറ്റ്‌സ് ജരാള്‍ഡ് വിശേഷിപ്പിച്ചത്.

Scroll To Top