Tuesday December 06, 2016
Latest Updates

ഇനി ഫോണ്‍ വിളിക്കാന്‍ മൊബൈല്‍ ഫോണ്‍ വേണ്ട; സാംസങ്ങ് സ്മാര്‍ട്ട് വാച്ച് പുറത്തിറങ്ങി

ഇനി ഫോണ്‍ വിളിക്കാന്‍ മൊബൈല്‍ ഫോണ്‍ വേണ്ട; സാംസങ്ങ് സ്മാര്‍ട്ട് വാച്ച് പുറത്തിറങ്ങി

മൊബൈല്‍ ഫോണ്‍ കൂടാതെ കോളുകള്‍ വിളിക്കാനും സ്വീകരിക്കാനും കഴിയുന്ന സ്മാര്‍ട്ട് വാച്ച് സാംസങ്ങ് പുറത്തിറക്കി. വ്യാഴാഴ്ചയാണ് ഈ സ്മാര്‍ട്ട് വാച്ച് സാംസങ്ങ് പുറത്തിറക്കിയത്. മൊബൈല്‍ ഫോണ്‍ കൂടാതെ കോള്‍ വിളിക്കാനും സ്വീകരിക്കാനും കഴിയുന്ന ആദ്യത്തെ സ്മാര്‍ട്ട് വാച്ചാണ് ഇതെന്ന് സാംസങ്ങ് അവകാശപ്പെട്ടു.

ഫോണ്‍ കോള്‍ സൌകര്യത്തോട് കൂടിയ സ്മാര്‍ട്ട് വാച്ചിനു ഗിയര്‍ എസ് എന്നാണ് സാംസങ്ങ് പേര് നല്‍കിയിരിക്കുന്നത്. രണ്ട ഇഞ്ചാണ് ഇതിന്റെ സ്‌ക്രീന്‍ വലുപ്പം. വൈഫൈ കണക്ടിവിറ്റി, കാല്‍നട യാത്രക്കാര്‍ക്കുള്ള നാവിഗേഷന്‍ സംവിധാനം, ജിപിഎസ് തുടങ്ങിയ സൌകര്യങ്ങളും സാംസങ്ങ് ഗിയര്‍ എസിന്റെ സവിശേഷതയാണ്.

സാംസങ്ങിന്റെ ടിസെന്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാകും സ്മാര്‍ട്ട് വാച്ച് പ്രവര്‍ത്തിക്കുക. സ്മാര്‍ട്ട് വാച്ചിന്റെ വില്‍പ്പന ഈ വര്‍ഷം ഒക്ടോബറില്‍ ആരംഭിക്കുമെന്ന് സാംസങ്ങ് അറിയിച്ചു. എന്നാല്‍ വില എത്രയായിരിക്കുമെന്ന് സാംസങ്ങ് വെളിപ്പെടുത്തിയില്ല.

Scroll To Top